ലക്‌നൗ: ഉത്തർപ്രദേശിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് ദാരുണാന്ത്യം. 27 പേർക്ക് പരിക്കേറ്റു. ബുലന്ദ്ഷഹർ ജില്ലയിലെ സേലംപൂർ മേഖലയിൽ ബുദൗൺ-മീററ്റ് സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.
പിക്കപ്പ് വാൻ എതിർദിശയിൽ വരികയായിരുന്ന ബസുമായി ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്.
സംസ്ഥാനത്തുണ്ടായ അപകടം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.