ETV Bharat / bharat

ആയുർവേദ ഗവേഷണത്തിന് കേന്ദ്രത്തിന്‍റെ ഉത്തേജനം; പ്രഗതി-2024 പരിപാടിയുമായി ആയുഷ് വകുപ്പ് - PRAGATI 2024 WILL HELD AT NEW DELHI - PRAGATI 2024 WILL HELD AT NEW DELHI

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് സ്ഥാപനമാണ് ഫാർമ റിസർച്ച് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്‌ച ന്യൂഡെൽഹിയിൽവച്ച് പരിപാടി നടക്കും.

UNION MINISTRY OF AYUSH  PRAGATI 2024  കേന്ദ്ര ആയുഷ് മന്ത്രാലയം  ആയുർവേദ ഗവേഷണം ഉത്തേജിപ്പിക്കുക
Representative Image (IANS Photo)
author img

By ETV Bharat Kerala Team

Published : May 27, 2024, 9:01 PM IST

ന്യൂഡൽഹി: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (സിസിആർഎഎസ് ) ആയുർഗ്യാൻ ആൻഡ് ടെക്‌നോ ഇന്നൊവേഷനിൽ (പ്രഗതി-2024) ഫാർമ റിസർച്ച് രാജ്യ തലസ്ഥാനത്ത് സംഘടിപ്പിക്കുന്നു. ഗവേഷണ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും സിസിആർഎഎസും ആയുർവേദ ഔഷധ വ്യവസായവും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പ്രഗതി-2024 ലക്ഷ്യമിടുന്നത്.

ആയുർവേദ ഫോർമുലേഷനുകളുടെയും സാങ്കേതിക കണ്ടുപിടുത്തങ്ങളുടെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗവേഷകരെയും വ്യാവസായിക പങ്കാളികളെയും ബന്ധിപ്പിച്ച് മരുന്നുകളുടെയും ഉപകരണങ്ങളുടെയും വികസനത്തിൽ ആയുർവേദ പങ്കാളികളുടെ സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കാൻ ഈ യോഗം ലക്ഷ്യമിടുന്നു.

സിസിആർഎഎസുമായി സഹകരിക്കാനും ശാസ്ത്രീയ അറിവുകൾ കൈമാറ്റം ചെയ്യാനും ആയുർവേദ ഔഷധ വികസനത്തിൽ ഗവേഷണ ഫലങ്ങളും ഉൽപ്പന്നങ്ങളും പ്രയോജനപ്പെടുത്താൻ തയ്യാറുള്ള വ്യവസായ പങ്കാളികളെ തിരിച്ചറിയാൻ പ്രഗതി-2024 സഹായിക്കും. ഈ സംരംഭത്തിലൂടെ നെറ്റ്‌വർക്കിങ്ങുകളും സ്ഥാപന ബന്ധങ്ങളും വർദ്ധിക്കുകയും പ്രധാനമായും ആയുർവേദ ഡോക്‌ടർമാർക്കും രോഗികൾക്കും പ്രയോജനം ചെയ്യുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പറഞ്ഞു.

ആയുഷ് മന്ത്രാലയം സെക്രട്ടറി വി ഡി രാജേഷ് കൊട്ടെച്ച പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. രാജ്യവ്യാപകമായി 35 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികൾ, സിഇഒമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

Also Read: ഇന്ത്യയില്‍ ചെറുപ്പക്കാർക്കിടയിൽ കാൻസർ വർധിക്കുന്നതായി പഠനം; കൂടുതല്‍ 40 വയസിന് താഴെയുള്ളവര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.