ETV Bharat / bharat

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍: മെഘ്‌വാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, എതിര്‍ത്ത് പ്രതിപക്ഷം. ജെപിസി പ്രമേയം പിന്നീട് - ONE NATION ONE ELECTION BILL

സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്നും, ബില്‍ പിൻവലിക്കണമെന്നും കോണ്‍ഗ്രസ്.

loksabha  jpc  law minister arjun meghwal  elections together
Parliament Winter Session one nation one election bill introduced in Loksabha by law minister (Sansad tv)
author img

By ETV Bharat Kerala Team

Published : Dec 17, 2024, 3:05 PM IST

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ നിയമസഭകളുടെ അധികാരം കവരില്ലെന്ന് നിയമമന്ത്രി സഭയില്‍ ഉറപ്പ് നല്‍കി.

ബില്ല് ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരിച്ചു. സംസ്ഥാന നിയമസഭകളെ അട്ടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. ബില്ല് പിൻവലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എതിർപ്പുമായി സമാജ് വാദി പാർട്ടിയും രംഗത്തെത്തി. ബില്‍ ഇന്ത്യയുടെ നാനാത്വം തകർക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും സമാജ് വാദി പാർട്ടി ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സഭ ബഹളത്തില്‍ അമര്‍ന്നതോടെ ബില്ലിനെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ സഭയിൽ മര്യാദ പാലിക്കണമെന്നും സ്‌പീക്കർ പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ കൂടുതൽ കാര്യക്ഷമമായ മാർഗം വേണമെന്നും സ്‌പീക്കർ പറഞ്ഞു. ബില്ലിനെതിരെ കടുത്ത എതിർപ്പുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.

നിയമസഭകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിത്. ഇത് തെരഞ്ഞെടുപ്പ് പരിഷ്ക്കാരമല്ല. ഒരു വ്യക്തിയുടെ ആഗ്രഹപൂർത്തീകരണം മാത്രമെന്ന് കല്യാൺ ബാനർജി എം പി പറഞ്ഞു. ബിൽ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ടിഡിപി രംഗത്തെത്തി. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തെ ദൃഢമാക്കുന്ന തീരുമാനമെന്ന് ടിഡിപി വ്യക്തമാക്കി.

കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി തന്നെ ജെപിസിക്ക് വിടാമെന്ന് പറഞ്ഞിട്ടുണ്ട്. ബില്ല് ജെപിസിക്ക് വിടാൻ എതിർപ്പില്ലെന്ന് നിയമമന്ത്രിയും വ്യക്തമാക്കി. അതേസമയം ജെപിസിക്ക് വിടാനുള്ള പ്രമേയം ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചിട്ടില്ല. ജെപിസി അംഗങ്ങളെ തീരുമാനിച്ച ശേഷം പ്രമേയം അവതരിപ്പിക്കുമെന്നാണ് നിയമമന്ത്രി നല്‍കിയിട്ടുള്ള വിശദീകരണം.

ബില്ല് ജെപിസിക്ക് വിടുന്നത് അനുകൂലിച്ച് 220 പേര്‍ വോട്ട് ചെയ്‌തു. 149 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്‌തത്. ഇലക്‌ട്രോണിക് വോട്ടിങ് രീതി ആദ്യമായാണ് സഭയില്‍ നടപ്പാക്കിയത്. അത് കൊണ്ട് തന്നെ ഇതിന്‍റെ ഒരു പരിചയക്കുറവ് പല അംഗങ്ങള്‍ക്കുമുണ്ടായിരുന്നു. തുടര്‍ന്ന് സ്ലിപ് വിതരണം ചെയ്‌ത് വോട്ടെടുപ്പ് നടത്തി. 269 പേര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്‌തു. 198 പേര്‍ ബില്ലിനെ എതിര്‍ത്തു. മൂന്നാം മോദി സര്‍ക്കാരിന്‍റെ കാലത്തെ ആദ്യ വോട്ടിങ്ങാണിത്.

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെുപ്പ് ഇതിനോടൊപ്പം ചേര്‍ക്കുന്നതിനുള്ള ബില്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് ബില്‍ അവതരിപ്പിച്ചത്. ഒരേ സമയമുള്ള തെരഞ്ഞെടുപ്പ് 2034ല്‍ സാധ്യമാക്കും വിധമാണ് ബില്ലിലെ വ്യവസ്ഥ.

Also Read: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ' ലോക്‌സഭയില്‍; എന്തൊക്കെയാണ് ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.