ETV Bharat / bharat

കേരളത്തിന് നിര്‍ണായകം രണ്ട് ബില്ലുകള്‍; പാർലമെന്‍റ്‌ ബജറ്റ് സമ്മേളനം ഇന്ന്, സമ്പൂർണ ബജറ്റ് നാളെ - Parliament Budget Session Today

90 വർഷം പഴക്കമുള്ള എയർക്രാഫ്റ്റ് നിയമത്തിന് പകരമുള്ളത് ഉൾപ്പെടെ ആറ് ബില്ലുകൾ സർക്കാർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

THIRD MODI GOVERNMENT  പാർലമെന്‍റ്‌ ബജറ്റ് സമ്മേളനം  FINANCE MINISTER NIRMALA SITHARAMAN  NARENDRA MODI നരേന്ദ്ര മോദി
Parliament building (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 22, 2024, 10:21 AM IST

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്പൂർണ ബജറ്റ് നാളെ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്‍റിൽ സമർപ്പിക്കും. ഓഗസ്റ്റ് 12 നാകും സമ്മേളനം അവസാനിക്കുക.

കേരളത്തിന് നിർണായകമായ റബർ പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്‍റ്‌, കോഫി പ്രൊമേഷൻ ആൻഡ് ഡെവലപ്മെന്‍റ്‌ തുടങ്ങി ആറ് ബില്ലുകളാകും സമ്മേളനത്തിൽ അവതരിപ്പിക്കുക. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‌മീരിന്‍റെ ബജറ്റും അവതരിപ്പിക്കും.

1934 ലെ എയർക്രാഫ്റ്റ് ആക്‌ടിന് പകരം ഭാരതീയ വായുധാൻ വിധേയക്, സ്വാതന്ത്ര്യത്തിന് മുൻപുള്ള നിയമത്തിന് പകരമായി ബോയിലേഴ്‌സ്‌ ബിൽ എന്നിവയും അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷിയോ​ഗം ഇന്നലെ ചേർന്നിരുന്നു.

മൂന്നാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള നരേന്ദ്ര മോ​ദിയുടെ ആദ്യ ബജറ്റാണ് നാളെ അവതരിപ്പിക്കുക. മൂന്നാഴ്‌ച നീണ്ടുനിൽക്കുന്ന സെഷനിൽ തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.

വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. കേരളത്തില്‍ വിനോദ സഞ്ചാര, പൈതൃക വിനോദ സഞ്ചാര മേഖലകളിൽ വലിയ പദ്ധതികളുടെ പ്രഖ്യാപനമുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ്.

ALSO READ: കേന്ദ്ര ബജറ്റ് 2024: പാര്‍ലമെന്‍റില്‍ സര്‍വകക്ഷിയോഗം, വിട്ടുനിന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.