ലോക്‌സഭ സമ്മേളനം 2.30 വരെ നിർത്തിവച്ചു. നീറ്റ് യുജി പേപ്പർ ചോർച്ച വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെ രീക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ പരീക്ഷ സമ്പ്രദായത്തിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി പേപ്പർ ചോർച്ച ഉണ്ടായി എന്നതിന് യാതൊരു തെളിവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മറുവാദം ഉന്നയിച്ചു.
എല്ലാ പരീക്ഷകളെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും മികച്ച പരീക്ഷാ സമ്പ്രദായം വികസിപ്പിക്കുന്നതിനെക്കുറിച്ച് അംഗങ്ങൾ ചർച്ച ചെയ്യണമെന്നും സ്‌പീക്കർ ഓം ബിർള പറഞ്ഞു.