ETV Bharat / bharat

ഇന്ത്യ മുന്നണിയെ തോല്‍പ്പിച്ചു ; പപ്പു യാദവ് കോണ്‍ഗ്രസിനൊപ്പം - Pappu Yadav Defeated INDIA In Purania - PAPPU YADAV DEFEATED INDIA IN PURANIA

സീറ്റ് വിഭജനത്തില്‍ പുരണിയ മണ്ഡലം ആര്‍ജെഡിക്ക് പോയതോടെയാണ് പപ്പുയാദവ് സ്വതന്ത്രനായി മത്സര രംഗത്തിറങ്ങിയത്.

PAPPU YADAV  PAPPU YADAV DEFEATED INDIA  INDEPENDENT CANDIDATE IN PURANIA  LOK SABHA ELECTION RESULT 2024
PAPPU YADAV DEFEATED INDIA IN PURANIA (Facebook)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 5:01 PM IST

പാറ്റ്ന: ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറെ ശ്രദ്ധേയമായൊരു പോരാട്ടം പുരണിയയിലേതായിരുന്നു. ഇവിടെ ഇന്ത്യ മുന്നണിയേയും എന്‍ഡിഎയേയും പരാജയപ്പെടുത്തി വിജയം കണ്ടത് ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു. പക്ഷേ ഈ സ്വതന്ത്രന്‍ ചില്ലറക്കാരനല്ല. മുമ്പ് നിരവധി തവണ പാര്‍ലമെന്‍റ് അംഗമായിരുന്ന ക്രിമിനല്‍ രാഷ്ട്രീയക്കാരനെന്ന് കുപ്രസിദ്ധി നേടിയ നേതാവായ രാജേഷ് രഞ്ജന്‍ എന്ന സാക്ഷാല്‍ പപ്പു യാദവാണ് പുരണിയ മണ്ഡലത്തിലെ പുതിയ ജന പ്രതിനിധി.

ഇവിടുത്തെ പോരാട്ടം ഇത്തവണ ജെഡിയുവിനും ആര്‍ജെഡിക്കും ഒരു പോലെ അഗ്നി പരീക്ഷയായിരുന്നു. രണ്ടുമുന്നണി സ്ഥാനാര്‍ഥികളേയും പിന്തള്ളിക്കൊണ്ടാണ് പപ്പു യാദവ് ഇവിടെ വിജയിച്ചത്. 23847 വോട്ടായിരുന്നു ഭൂരിപക്ഷം. പക്ഷേ കൗതുകകരമായത് അതല്ല. ഇന്ത്യ മുന്നണി സ്ഥാനാര്‍ഥി ആര്‍ജെഡിയിലെ ബീമാ ഭാരതിക്ക ഇവിടെ കിട്ടിയത് കേവലം 27120 വോട്ട് മാത്രമാണെന്നതാണ്.

ദീര്‍ഘ കാലം ജെഡിയു നേതാവും എംഎല്‍എയും മന്ത്രിയുമൊക്കെയായിരുന്ന ബീമ ഭാരതി തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മറുകണ്ടം ചാടിയാണ് ആര്‍ജെഡി സ്ഥാനാര്‍ഥിയായി പുരണിയയില്‍ എത്തിയത്. നിതീഷിനെ തള്ളിയെത്തിയ ബീമ ഭാരതിക്ക് കണ്ണും പൂട്ടി ലാലു പ്രസാദ് യാദവ് സീറ്റും നല്‍കി. 2014 ലും 2019 ലും മണ്ഡലത്തില്‍ വിജയിച്ച ആത്മവിശ്വാസവുമായി സിറ്റിങ് എംപി സന്തോഷ് കുശ്‌വാഹയാണ് ജെഡിയുവിന് വേണ്ടി വീണ്ടും മത്സരിച്ചത്. 5,43,709 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.

സീറ്റ് വിഭജനത്തില്‍ പുരണിയ സീറ്റ് ആര്‍ജെഡിക്ക് പോയതോടെയാണ് പപ്പുയാദവ് സ്വതന്ത്രനായി മത്സര രംഗത്തിറങ്ങിയത്. രുപൗളി മണ്ഡലത്തില്‍ നിന്ന് അഞ്ചുതവണ വിജയിച്ച ബീമ ഭാരതിയുടെ ട്രാക്ക് റെക്കോഡ് ജെഡിയുവിന് ഭീഷണിയാകുമെന്നായിരുന്നു ആര്‍ജെഡി കണക്കു കൂട്ടിയത്. നിതീഷ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ബീമ സിങ്ങിന് മണ്ഡലത്തിലെ ജെഡിയു പ്രവര്‍ത്തകര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടെന്ന കണക്കു കൂട്ടല്‍ പക്ഷേ പാളി.

വിജയിച്ച പപ്പുയാദവ് 567556 വോട്ടും, രണ്ടാം സ്ഥാനത്തെത്തിയ ജെഡിയുവില്‍ നിന്നുള്ള സിറ്റിങ്ങ് എംപി സന്തോഷ് കുശ്‌വാഹ 543709 വോട്ടും പിടിച്ചപ്പോള്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിയായ ബീമാ ഭാരതിക്ക് കെട്ടിവെച്ച കാശ് പോയെന്നു മാത്രമല്ല മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലത്തില്‍ ലാലുവിന്‍റെ സ്ഥാനാര്‍ഥി ചിത്രത്തിലെങ്ങും ഉണ്ടായിരുന്നില്ല.

പുരണിയയില്‍ തേജസ്വിയാദവ് നേരിട്ടിറങ്ങി ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടി ഏഴ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചിട്ടും റോഡ് ഷോ നടത്തിയിട്ടുമൊന്നും ഫലമുണ്ടായില്ല. നാലാം തവണയാണ് പപ്പു യാദവ് പുരണിയയുടെ എംപിയായെത്തുന്നത്. മധേപുരയിലെ രണ്ട് വിജയങ്ങള്‍ കൂടി ചേര്‍ത്താല്‍ പപ്പുയാദവ് ലോക്‌സഭയിലെത്തുന്നത് ഇത് ആറാം തവണയാണ്.

പുരണിയയില്‍ നിന്ന് മത്സരിക്കാന്‍ വേണ്ടി സ്വന്തം പാര്‍ട്ടി പോലും കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയായിരുന്നു പപ്പു യാദവ്. പക്ഷേ ലാലുവിന്‍റെ സമ്മര്‍ദ്ദത്തിനു വഴങ്ങി കോണ്‍ഗ്രസ് പപ്പുയാദവിന് സീറ്റ് നിഷേധിച്ചു. ഒരേസമയം ലാലുവിനും കോണ്‍ഗ്രസിനുമുള്ള പപ്പു യാദവിന്‍റെ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയം.

14 വര്‍ഷത്തിനു ശേഷം ബീഹാറില്‍ നിന്ന് ഒരു സ്വതന്ത്രന്‍ ലോക്‌സഭയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഈ വിജയത്തിന്. പക്ഷേ കൊറോണ കാലത്തും പാറ്റ്ന പ്രളയ വേളയിലുമൊക്കെ ആളുകള്‍ക്ക് സഹായ ഹസ്‌തവുമായെത്തിയ പപ്പു യാദവിന്‍റെ വേറിട്ട മുഖമാണ് ഇത്തവണ പുരണിയയിലെ ജനങ്ങള്‍ അംഗീകരിച്ചതെന്നതാണ് വസ്‌തുത. ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാനിറങ്ങിയിട്ടും പപ്പു യാദവിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തില്ലെന്നത് പപ്പു യാദവിനെ കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നതിന്‍റെ സൂചനയായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ALSO READ : ഇന്ത്യ മുന്നണി യോഗം; എംകെ സ്റ്റാലിന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.