ETV Bharat / bharat

അമൃത്‌സറില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; പാകിസ്ഥാന്‍ ഭീകരനെ വധിച്ചു - Pakistani Intruder Killed

author img

By ETV Bharat Kerala Team

Published : Sep 18, 2024, 7:31 AM IST

രത്തൻഖുർദ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. മൃതദേഹം തുടർനടപടികൾക്കായി ഗരിന്ദ പൊലീസിന് കൈമാറി. പ്രദേശത്ത് സൈന്യം നിരീക്ഷണം ശക്തമാക്കി.

INFILTRATION ATTEMPT IN AMRITSAR  TERRORIST KILLED IN RATANKHURD  അമൃത്‌സറില്‍ നുഴഞ്ഞുകയറ്റം  PUNJAB INFILTRATION ATTEMPT
Representative Image (ANI)

ചണ്ഡീഗഡ് : അമൃത്‌സർ ജില്ലയിലെ രത്തൻഖുർദ് അതിര്‍ത്തിയിലെ ഭീകരന്‍റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഒരു ഭീകരനെ വധിച്ചതായി അധികൃതർ അറിയിച്ചു. സെപ്‌റ്റംബർ 16ന് രാത്രിയാണ് സംഭവം ഉണ്ടായത്.

രഹസ്യമായി അന്താരാഷ്‌ട്ര അതിര്‍ത്തി കടന്ന ഭീകരന്‍ രത്തൻഖുർദ് അര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് സൈന്യത്തിന്‍റെ ശ്രദ്ധിൽപ്പെടുകയായിരുന്നു. തുടർന്ന് സൈന്യം ഇയാളോട് പിന്തിരിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്തിരിയാന്‍ തയ്യാറാവാത്ത ഭീകരന്‍ ആക്രമണാത്മക ആംഗ്യങ്ങൾ കാണിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ഉദ്യോഗസ്ഥർ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരന്‍റെ പക്കല്‍ നിന്നും വിവിധ മൂല്യങ്ങളിലുളള പാക്കിസ്ഥാൻ കറൻസി കണ്ടെടുത്തു. പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരൻ്റെ മൃതദേഹം ബിഎസ്എഫ് തുടർനടപടികൾക്കായി ഗരിന്ദ പൊലീസിന് കൈമാറി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: കശ്‌മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; പൂഞ്ചില്‍ കനത്ത സുരക്ഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.