ETV Bharat / bharat

"ഏത് മതത്തിനെതിരെ ആയാലും തീവ്രവാദം വളരെ ഗുരുതരമായ വിഷയമാണ്": റിയാസി ഭീകരാക്രമണത്തെ അപലപിച്ച് പാക് പേസർ ഹസൻ അലി - HASSAN ALI ON REASI ATTACK - HASSAN ALI ON REASI ATTACK

ജമ്മു കശ്‌മീരിലെ റിയാസിയിൽ ഭീകരാക്രമണത്തിൽ തീർഥാടകർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പാക് പേസർ ഹസൻ അലി. ഓരോ മനുഷ്യ ജീവനും പ്രധാനമാണെന്നും തീവ്രവാദം വളരെ ഗുരുതരമായ വിഷയമാണെന്നും ഹസൻ അലി.

ജമ്മു കശ്‌മീർ ഭീകരാക്രമണം  REASI TERRORIST ATTACK  PAK PACER HASSAN ALI  JAMMU KASHMIR TERRORIST ATTACK
Hassan Ali (File)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 5:13 PM IST

ഹൈദരാബാദ്: ജമ്മു കശ്‌മീരിലെ റിയാസിയിൽ തീർഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പാക് ക്രിക്കറ്റ് താരം ഹസൻ അലി. തന്‍റെ ഇൻസ്‌റ്റാഗ്രാം സ്‌റ്റോറിയിലൂടെയയും എക്‌സിലൂടെയുമാണ് പാക് താരം ഒമ്പത് തീർഥാടകരുടെ മരണത്തിനിടയാക്കിയ റിയാസിയിലെ ഭീകരാക്രമണത്തെ കുറിച്ച് പറഞ്ഞത്. 'ആൾ ഐസ് ഓൺ വൈഷ്‌ണോ ദേവി അറ്റാക്ക്' എന്നെഴുതിയ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം എക്‌സിൽ കുറിച്ചത്. ഏത് മതത്തിന് എതിരെ ആയാലും തീവ്രവാദം എന്നത് വളരെ ഗുരുതരമായ ഒരു വിഷയമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്.

'ആൾ ഐസ് ഓൺ റിയാസി' എന്ന ഹാഷ്‌ ടാഗിൽ സെലിബ്രിറ്റികളടക്കം പലരും ഭീകരാക്രമണത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണത്തിൽ ഹസൻ അലിയുടെ പ്രതികരണം. "ഏത് മതത്തിന് എതിരായാലും തീവ്രവാദം എന്നത് വളരെ ഗുരുതരമായ ഒരു വിഷയമാണ്. അതിനാലാണ് ഞാൻ ഈ സ്റ്റോറി പങ്കുവെയ്‌ക്കുന്നതും. സമാധാനത്തെ പിന്തുണയ്‌ക്കാൻ എനിക്ക് കഴിയും വിധം ഞാൻ ശ്രമിക്കും. ഗാസയിലെ ആക്രമണത്തെ ഞാൻ അപലപിച്ചിരുന്നു. അതുപോലെ നിരപരാധികളായവർ അക്രമിക്കപ്പെടുന്ന എല്ലായിടത്തും ഞാൻ അത് തുടരുക തന്നെ ചെയ്യും. കാരണം ഓരോ മനുഷ്യ ജീവനും പ്രധാനമാണ്. ജീവൻ നഷ്‌ടപ്പെട്ടവർക്ക് സ്വർഗത്തിൽ നല്ല പദവി ലഭിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ" ഹസൻ എക്‌സിൽ പങ്കുവെച്ചത് ഇങ്ങനെ.

ജൂൺ 9നാണ് തീർഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിന്‌ നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന്‌ നിയന്ത്രണം നഷ്‌ടമായ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപം വൈകുന്നേരം 6.15 ഓടെയാണ് സംഭവം. അപകടത്തില്‍ ഒമ്പത് തീർഥാടകർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലും വിവരണവും അടിസ്ഥാനമാക്കി ഒരു പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: "എന്തുകൊണ്ട് സാധാരണക്കാരും കുട്ടികളും?" ; റിയാസി ഭീകരാക്രമണത്തെ അപലപിച്ച് പ്രിയങ്ക ചോപ്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.