ETV Bharat / bharat

പാളയത്തില്‍ പട, പിളര്‍പ്പ്, പുതിയ ചിഹ്നം; പ്രതിസന്ധികളെ പുല്ലുപോലെ നേരിട്ട 'പവര്‍ഫുൾ പവാര്‍' - Sr Pawar bags right to blow own trumpet - SR PAWAR BAGS RIGHT TO BLOW OWN TRUMPET

ദേശീയതലത്തില്‍ ബിജെപി വിരുദ്ധ സഖ്യ രൂപീകരണത്തിലും സംസ്ഥാനത്തെ മഹാ വികാസ് അഘാടി രൂപീകരണത്തിലും ആണിക്കല്ലായി പ്രവര്‍ത്തിച്ച 83 കാരനായ രാഷ്‌ട്രീയ നേതാവ് ഇക്കുറിയും തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയം കൊയ്‌ത് കരുത്ത് തെളിയിച്ചിരിക്കുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  LOK SABHA ELECTION 2024  NCP  ശരദ് പവാര്‍
ശരദ് പവാര്‍ (ETV Bharat)
author img

By PTI

Published : Jun 5, 2024, 6:30 PM IST

മുംബൈ: കഴിഞ്ഞ വര്‍ഷം എന്‍സിപിയിലുണ്ടായ പിളര്‍പ്പ് രാഷ്‌ട്രീയമായി ദുര്‍ബലപ്പെടുത്തിയെങ്കിലും മത്സരിച്ച പത്ത് സീറ്റില്‍ എട്ടും വിജയിച്ച് സംസ്ഥാനത്തെ ഏറ്റവും കരുത്തനായ നേതാവ് താന്‍ തന്നെയെന്ന് എതിരാളികള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയിരിക്കുകയാണ് ശരദ് പവാര്‍. ദേശീയതലത്തില്‍ ബിജെപി വിരുദ്ധ സഖ്യ രൂപീകരണത്തിലെ ആണിക്കല്ലും സംസ്ഥാനത്തെ മഹാവികാശ അഘാടിയുടെ മുഖ്യ ശില്‍പ്പിയും ശരദ് പവാര്‍ തന്നെ ആയിരുന്നു.

ഒക്‌ടോബറില്‍ നിയമസഭ തെരഞ്ഞെടുപ്പ നടക്കാനിരിക്കെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം സംസ്ഥാനത്ത് പാര്‍ട്ടിക്ക് പുതിയൊരു ഊര്‍ജ്ജം പ്രദാനം ചെയ്‌തിരിക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ അരനൂറ്റാണ്ടിലേറെക്കാലത്തെ അനുഭവ സമ്പത്തുള്ള മുന്‍ കേന്ദ്രമന്ത്രി എന്‍സിപി(എസ്‌പി)ക്ക് വേണ്ടി സംസ്ഥാനത്തുടനീളം പ്രചാരണം നടത്തി. പുത്തന്‍ ചിഹ്‌നമാണ് പാര്‍ട്ടി ഉപയോഗിച്ചത്. അമ്പും വില്ലുമേന്തിയ മനുഷ്യനാണ് ശരദ് പവാര്‍ വിഭാഗത്തിന്‍റെ പുതിയ ചിഹ്നം. തന്ത്രപരമായ കൂടിയാലോചനകളും അതിസൂക്ഷ്‌മതയോടെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും പാര്‍ട്ടിക്ക് വിജയം സമ്മാനിച്ചു.

കോണ്‍ഗ്രസ്, ശിവസേന(യുബിടി)അടക്കമുള്ള കക്ഷികള്‍ ഉള്‍പ്പെടുന്ന മഹാവികാസ് അഘാടി സഖ്യത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 48 സീറ്റുകളില്‍ പത്തെണ്ണത്തില്‍ തന്‍റെ സ്ഥാനാര്‍ത്ഥികളുമായി പവാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അങ്കത്തട്ടില്‍ നിറഞ്ഞു. ഇതില്‍ എട്ടെണ്ണത്തിലും ഇവര്‍ ജയിച്ചു കയറി. സത്താറയിലും രാവേരിലുമാണ് പാര്‍ട്ടിക്ക് കാലിടറിയത്. എന്നാല്‍ സത്താറയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ എന്‍സിപിക്കായി.

ഏതാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന് ഈ പോരാട്ടത്തിലൂടെയും വിജയത്തിലൂടെയും ഇവര്‍ തെളിയിച്ചിരിക്കുകയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ പ്രകാശ് അകോല്‍ക്കര്‍ പറഞ്ഞു. 2019ല്‍ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്ക് എന്‍സിപിയുടെ പല വമ്പന്‍മാരെയും തങ്ങളുടെ പാളയത്തിലെത്തിക്കാനായി. എന്നാല്‍ പാര്‍ട്ടിയ്ക്ക് ഈ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാന്‍ പവറിന് കഴിഞ്ഞു. കൊടും മഴയത്ത് സത്താറയില്‍ പവാര്‍ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വലിയ വഴിത്തിരിവാണ് സൃഷ്‌ടിച്ചത്.

അവിഭക്ത എന്‍സിപി നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അന്‍പത് സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാരിന്‍റെ ഭാഗമായി. ശിവസേനയിലെ കലാപത്തെ തുടര്‍ന്ന് ഉദ്ധവ് താക്കറെ 2022 ജൂണില്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞു.

കഴിഞ്ഞ കൊല്ലം ജൂലൈയില്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ശരദ് പവാറിന്‍റെ അനന്തരവന്‍ അജിത് പവാര്‍ എന്‍സിപിയില്‍ ഒരു കലാപം ഉണ്ടാക്കുകയും ബിജെപിയുമായി കൈകോര്‍ത്ത് അവരുടെ സര്‍ക്കാരിന്‍റെ ഭാഗമാകുകയും ചെയ്‌തു. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും കിട്ടി. അജിത് പവാറിനൊപ്പം എന്‍സിപിയിലെ മറ്റ് എട്ട് എംഎല്‍എമാര്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ മന്ത്രിമാരായി. മുന്‍ കേന്ദ്രമന്ത്രിയും ഒരു കാലത്ത് ശരദ് പവാറിന്‍റെ വലം കൈയ്യുമായിരുന്ന പ്രഫുല്‍ പട്ടേലും എതിരാളികള്‍ക്കൊപ്പം കൂടി. എന്‍സിപിയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് 40 എംഎല്‍എമാരും രണ്ട് എംഎല്‍സിമാരും അജിത് പവാര്‍ ക്യാമ്പിലേക്ക് ചേക്കേറി. തുടര്‍ന്ന് പാര്‍ട്ടിയുടെ പേര്, ചിഹ്നം എന്നിവയ്ക്കായി രാഷ്‌ട്രീയ -നിയമ യുദ്ധം നടത്തുകയും ചെയ്‌തു.

ഒരു വര്‍ഷമായി അജിത് പവാര്‍ വിഭാഗം ആശയക്കുഴപ്പം സൃഷ്‌ടിക്കാനായി ശരദ് പവാറിനും അദ്ദേഹത്തിന്‍റെ പ്രത്യ ശാസ്‌ത്രങ്ങള്‍ക്കുമെതിരെ നിരന്തരം പ്രചാരണങ്ങള്‍ നടത്തുന്നു. ശരദ്‌പവാറിനായിരുന്നു ബിജെപി സഖ്യത്തിലേക്ക് പോകാന്‍ താത്‌പര്യമെന്നും എന്നാല്‍ അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നുവെന്നുമാണ് ഇവരുടെ വാദം. ഭാര്യ സുനേത്രയെ ശരദ് പവാറിന്‍റെ മകളും സിറ്റിങ്ങ് എംപിയുമാ സുപ്രിയ സൂലെയ്ക്കതിരെ കുടുംബ കോട്ടയായ പൂനെ ജില്ലയിലെ ബാരമതി മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് സ്വന്തം അമ്മാവന്‍റെ അനുഗ്രഹം കിട്ടിയില്ലെന്നാണ് സുപ്രിയയുടെ വിജയം വ്യക്തമാക്കുന്നത്.

പ്രായമടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി സ്വന്തം അമ്മാവനെ നിരന്തരം കടന്നാക്രമിക്കുകയാണ് അജിത് പവാര്‍. എന്നാല്‍ രാജ്യസഭാംഗമായ അദ്ദേഹം ഇതിനൊന്നും പ്രതികരിക്കുന്നേയില്ല. ഭരണകക്ഷിയുടെ ഭാഗമായിട്ടും അജിത് പവാറിന് കേവലം അഞ്ച് സീറ്റുകള്‍ മാത്രമാണ് മത്സരിക്കാനായി കിട്ടിയത്. ഇതില്‍ പര്‍ഭാനി സീറ്റ് രാഷ്‌ട്രീയ സമാജ് പക്ഷിന്‍റെ മഹാദേവ് ജാന്‍കറിന് വിട്ടു നില്‍കേണ്ടിയും വന്നു. അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് കേവലം ഒരൊറ്റ വിജയം കൊണ്ട് സംതൃപ്‌തരാകേണ്ടി വന്നു. റായ്‌ഗാഡ് സീറ്റ് മാത്രമാണ് എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് വിജയിക്കാനായത്.

1999ല്‍ സ്ഥാപിച്ച എന്‍സിപിയിലെ പിളര്‍പ്പിന് ശേഷം സംസ്ഥാനം മുഴുവന്‍ പര്യടനം നടത്തി താഴെക്കിടയില്‍ നിന്ന് പുതിയൊരു നേതൃത്വം സൃഷ്‌ടിക്കുമെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമന്നും ശരദ് പവാര്‍ പറഞ്ഞിരുന്നു. ബാരാമതിയില്‍ അദ്ദേഹം കൂടുതല്‍ സമയം പ്രചാരണത്തിന് ചെലവിട്ടിരുന്നു. നിങ്ങള്‍ വിശ്വസിക്കുന്നവര്‍ നിങ്ങളെ പിന്നില്‍ നിന്ന് കുത്തുമ്പോള്‍ പിന്നെ എന്ത് ചെയ്യാനാകും എന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്. പഴയ എതിരാളികളായ അനന്തറാവു തോംപ്‌തെയെ പോലുള്ളവരുടെ പിന്തുണയും അദ്ദേഹം മകള്‍ക്ക് വേണ്ടി തേടി.

ബിജെപി വിരുദ്ധ കക്ഷികളെ ഒന്നിച്ച് കൂട്ടി ഒരു സഖ്യം രൂപീകരിക്കാമെന്ന ആശയം 2024ല്‍ ആദ്യം മുന്നോട്ട് വച്ചതും അദ്ദേഹമായിരുന്നു. ഇപ്പോഴിതാ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടിയ പ്രതിപക്ഷ സഖ്യം തെരഞ്ഞെടുപ്പാനന്തര നടപടികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഈ മുതിര്‍ന്ന നേതാവിനെ തന്നെയാണ് ഉറ്റുനോക്കുന്നത്.

Also Read: എന്‍ഡിഎയ്ക്ക് ഒപ്പം തന്നെയെന്ന് ചന്ദ്രബാബു നായിഡു ; ജഗനെതിരെ ആഞ്ഞടിച്ച് ടിഡിപി നേതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.