ETV Bharat / bharat

റെയില്‍വേക്ക് ചരിത്ര നേട്ടം; ഒറ്റദിവസം യാത്ര ചെയ്‌തവരുടെ എണ്ണത്തില്‍ സർവകാല റെക്കോഡ്

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഇന്ത്യന്‍ റെയില്‍വേ. നവംബര്‍ നാലിന് ഇന്ത്യയൊട്ടാകെ മൂന്ന് കോടി യാത്രക്കാർ ട്രെയിനിൽ യാത്ര ചെയ്‌തു.

3 CRORE PASSENGERS TRAVELLED TRAIN  3 CRORE TRAVELLED BY TRAIN  ഇന്ത്യൻ റെയിൽവേ  LATEST NEWS IN MALAYALAM
Representative Image (IANS)
author img

By ETV Bharat Kerala Team

Published : 3 hours ago

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. യാത്ര ചെയ്യാൻ സുഖം ട്രെയിനിലാണ് എന്ന് പറയുന്നവർ ഏറെയാണ്. പാസഞ്ചര്‍, എക്‌സ്പ്രസ്, മെമു, വന്ദേ ഭാരത് ട്രെയിനുകളെല്ലാം തലങ്ങും വിലങ്ങും ചീറിപ്പായാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ റെയില്‍വെ ചരിത്രം സൃഷ്‌ടിക്കുകയാണ്. 2024 നവംബർ 4 ന് മൂന്ന് കോടിയിലധികം ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്‌തത്. ഇത് ചരിത്ര നേട്ടമാണെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു.

നവംബർ 4ന്, 120.72 ലക്ഷം നോൺ-സബർബൻ യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിച്ചത്. അതിൽ 19.43 ലക്ഷം റിസർവ്ഡ് യാത്രക്കാരും 101.29 ലക്ഷം റിസർവ് ചെയ്യാത്ത യാത്രക്കാരും ഉൾപ്പെടുന്നു. ഇതുകൂടാതെ സബര്‍ബന്‍ മേഖലയില്‍ 180 ലക്ഷം യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിച്ചത്.

ഈ വർഷത്തെ ഏറ്റവും തിരക്കേറിയ മാസത്തിലാണ് ഇന്ത്യൻ റെയിൽവേ ഈ നേട്ടം കൈവരിച്ചതെന്നും ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തന കാര്യക്ഷമതയെ പ്രതിഫലിപ്പിക്കുന്നതായും റെയിൽവേ മന്ത്രാലയം പ്രസ്‌താവനയിൽ പറയുന്നു. ദുർഗാ പൂജ, ദീപാവലി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങളുടെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളാണ് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തിലേക്ക് ഒക്‌ടോബർ നവംബർ മാസങ്ങളിൽ യാത്ര ചെയ്‌തത്. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്കുള്ള ഈ യാത്രയ്ക്കായി, ട്രെയിൻ സർവീസാണ് മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത്. ഉത്സവ സീസണിൽ ട്രെയിനിൽ ആളുകളുടെ തിരക്ക് അനുഭവപ്പെടുന്നതിൻ്റെ കാരണം ഇതാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകളും അധികമായി ക്രമീകരിച്ചിട്ടുണ്ട്. ഇത്തവണ, ഉത്സവ സീസണിലെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ ബോർഡ് ഒക്ടോബർ 1 മുതൽ നവംബർ 30 വരെ 7,663 പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചിരുന്നു, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 73 ശതമാനം കൂടുതലാണ്.

Also Read: റെയില്‍വേയുടെ 'സൂപ്പർ ആപ്പ്' വരുന്നു; ഇനി ടിക്കറ്റ് ബുക്കിങ് അടക്കം എല്ലാ സേവനങ്ങളും ഒരുകുടക്കീഴില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.