ETV Bharat / bharat

നീറ്റ് പരീക്ഷ ക്രമക്കേട്: പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി പ്രതിപക്ഷം - Opposition discussion on NEET

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പാർലമെൻ്റിൽ ചര്‍ച്ച നടത്താനൊരുങ്ങി പ്രതിപക്ഷം. ചര്‍ച്ചയ്‌ക്ക് മുന്നോടിയായി ഇന്ത്യ നേതാക്കള്‍ യോഗം ചേര്‍ന്നു. മറ്റ് നിരവധി വിഷയങ്ങളിലും ചര്‍ച്ച നടത്തുമെന്ന് ജയറാം രമേശ്‌ അറിയിച്ചു.

NEET ISSUE IN PARLIAMENT  INDIA BLOCK MEET  നീറ്റ് വിഷയം നാളെ പാർലമെൻ്റിൽ  നീറ്റ് പരീക്ഷ ക്രമക്കേട്
Representative Image (ETV Bharat)
author img

By ANI

Published : Jun 27, 2024, 8:33 PM IST

ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേട് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി പ്രതിപക്ഷം. നാളെ (ജൂണ്‍ 28) വിഷയം അവതരിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.

യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തൂവെന്നും അവ പാർലമെൻ്റില്‍ ഉന്നയിക്കുമെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. നീറ്റ് വിഷയത്തിൽ ഞങ്ങൾ നാളെ പാർലമെൻ്റിൽ നോട്ടിസ് നൽകുമെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ അറിയിച്ചു. 'ഇന്ന് നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തു. രാഷ്ട്രപതിയുടെ പ്രസംഗം, സ്‌പീക്കറുടെ തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാ വിഷയങ്ങളിലും ചർച്ച നടക്കും. വരും ദിവസങ്ങളിൽ നിങ്ങൾ ഇത് കാണു'മെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും നാളെ പാർലമെൻ്റിൽ നീറ്റ് വിഷയങ്ങൾ ഉന്നയിക്കുമെന്നും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി അധ്യക്ഷൻ ഹനുമാൻ ബേനിവാളും പറഞ്ഞു.

Also Read : 'നീറ്റ് ക്രമക്കേടുകളില്‍ നിഷ്‌പക്ഷ അന്വേഷണമുണ്ടാകും, രാജ്യത്തിന്‍റെ വികസന തുടര്‍ച്ചയാണ് സര്‍ക്കാര്‍ ഗ്യാരണ്ടി': ദ്രൗപതി മുര്‍മു - President About NEET Issues

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.