ETV Bharat / bharat

സമരത്തിനിടെ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാക്കൾ

കർഷക സമരത്തിനിടെ യുവ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കരിനെ വിമർശിച്ച് വിവിധ പ്രതിപക്ഷ നേതാക്കൾ

Farmers protest  young farmers death in punjab  യുവ കർഷകൻ കൊല്ലപ്പെട്ടു  പ്രതിപക്ഷനേതാക്കളുടെ പ്രതികരണം
Farmers protest
author img

By ETV Bharat Kerala Team

Published : Feb 22, 2024, 7:40 AM IST

സംഗ്രൂർ (പഞ്ചാബ്‌) : കർഷക പ്രക്ഷോഭത്തിനിടെ (Farmers protest ) ഇന്നലെ നടന്ന സംഘർഷത്തിൽ യുവ കർഷകൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാക്കൾ. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഖനൗരി ബോർഡർ ക്രോസിലുണ്ടായ സംഘർഷത്തിൽ 21കാരനായ ശുഭ്‌കരനാണ് മരിച്ചത്. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ യുവകർഷകൻ മരിച്ചതിൽ ദുഖമുണ്ടെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.

'ഖാനൂരി അതിർത്തിയിൽ നടന്ന സംഭവത്തിൽ 21 കാരനായ ശുഭ്‌കരന്‍റെ മരണവാർത്ത ഇന്നാണ് അറിഞ്ഞത്. എന്‍റെ സംസ്ഥാനത്തുളള യുവാവ് ഇപ്പോൾ ഈ ലോകത്തിൽ ഇല്ല എന്നത് വളരെ സങ്കടകരമാണ്.' എന്തുകൊണ്ടാണ് പഞ്ചാബിലെ കർഷകന് സ്വന്തം രാജ്യത്തിന്‍റെ തലസ്ഥാനത്തേക്ക് പോകാൻ കഴിയാത്തതെന്നും അദ്ദേഹം കേന്ദ്രസർക്കാരിനെ വിമർശിച്ചു.

ശുഭ്‌കരന്‍റെ കുടുംബത്തോട് തങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും കുടുംബത്തെ സാമ്പത്തികമായും സാമൂഹികമായും എല്ലാ മേഖലകളിലും സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കൂടാതെ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നമ്മൾ സ്വാതന്ത്ര്യത്തിനായി പോരാടിയത് ഈ ദിവസത്തിനാണോ എന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു. പഞ്ചാബിലെ യുവാവ് ശുഭ്‌കരൻ്റെ മരണം അത്യന്തം ദുഃഖകരമാണ്. ഒരുനാൾ നമ്മുടെ നാട്ടിൽ നമ്മളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ബ്രിട്ടീഷുകാരെപ്പോലെ സ്വന്തം മക്കളെ രക്തസാക്ഷികളാക്കുമെന്നും പൂർണ്ണമായും ശുഭ്‌കരനൊപ്പമുണ്ടെന്നും യുവാവിന്‍റെ കൊലപാതകികൾക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും കെജ്‌രിവാൾ എക്‌സിൽ കുറിച്ചു.

അതേസമയം ഹരിയാന ആഭ്യന്തര മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വ ആവശ്യപ്പെട്ടു . ബട്ടിൻഡ ജില്ലയിൽ നിന്നുള്ള യുവാവിന് പൊലീസിന്‍റെ വെടിയേറ്റു. അതിൻ്റെ ഒരു വീഡിയോ താൻ കണ്ടു. നിർഭാഗ്യവശാൽ ഈ പ്രതിഷേധക്കാരെല്ലാം പഞ്ചാബ് പ്രദേശത്തായിരുന്നെന്നും അവരാരും തെറ്റൊന്നും ചെയ്‌തില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ ഹരിയാന സൈന്യം നടത്തുന്ന നടപടി അപലപനീയമാണെന്നും കർഷകർക്കൊപ്പം നിൽക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ജിയോട് പറയാൻ താൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിനെതിരെ പഞ്ചാബ് പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്യണമെന്നും പൊലീസ് വെടിവെപ്പ് നടത്തുമ്പോൾ അദ്ദേഹം ആഭ്യന്തരമന്ത്രിയാണെന്നും അദ്ദേഹത്തിന്‍റെ ധാർമിക ഉത്തരവാദിത്തമാണെന്നും ബജ്‌വ പറഞ്ഞു.

ബിജെപി ഭരിക്കുന്ന ഹരിയാനയിൽ പ്രതിഷേധത്തിനിടെ പൊലീസ് വെടിവച്ച കർഷകന്‍റെ ദാരുണമായ കൊലപാതകത്തെ അപലപിക്കുന്നെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കുന്ന വ്യക്തികൾക്ക് നേരെയുള്ള ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും നീതി ഉറപ്പാക്കാൻ അടിയന്തരവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: കര്‍ഷക മാര്‍ച്ചിനുനേരെ പൊലീസ് നടപടി; യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടെന്ന് ഗുർവീന്ദർ സിങ്ങ്

പ്രതിഷേധക്കാരെ വെടിവച്ച് വീഴ്ത്തുന്നത് ബിജെപിക്ക് കീഴിൽ സാധാരണമാണ്. ബിഎസ്‌വൈ ബിജെപിയുടെ ഭരണത്തിൻ കീഴിലുള്ള കർഷകരുടെ കൊലപാതകം ഇന്നും നമ്മുടെ ഓർമ്മയിൽ മായാതെ കിടക്കുന്നു. രാഷ്ട്രം മുഴുവൻ കർഷകർക്ക് നീതി തേടുകയാണ്. ഓരോ ഇന്ത്യക്കാരനും അന്നത്തെയും അന്നദാതാവിനെയും ബഹുമാനിക്കുന്നെന്നും കർഷകരെ കൊലപ്പെടുത്തിയതിന് ബിജെപിയെ വലിയ പാഠം പഠിപ്പിക്കമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

കർഷകരുടെ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കേന്ദ്രത്തോട് ആഹ്വാനം ചെയ്‌തു. കർഷകർ പ്രതിഷേധത്തിലാണ്. കർഷകർ എംഎസ്‌പി നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും ബിജെപിക്കാർ ഭാരതരത്‌നയുടെ പരസ്യം നൽകുകയാണ്. ഡോ എംഎസ് സ്വാമിനാഥനും ചൗധരി ചരൺ സിങ്ങിനും ഭാരതരത്‌ന നൽകിയതിന് ശേഷം ഇപ്പോഴെങ്കിലും കർഷകരുടെ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രം തയ്യാറാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.