ETV Bharat / bharat

കൊഴിഞ്ഞുപോക്കില്‍ വലഞ്ഞ് ആന്ധ്രയിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്; എംപി ശ്രീനിവാസുലു റെഡ്ഡിയും പാര്‍ട്ടി വിട്ടു - വൈഎസ്ആർസിപി

ആന്ധ്രാപ്രദേശ് ഭരണകക്ഷി പാർട്ടിയായ വൈഎസ്ആർസിപിയിൽ നിന്ന് ഓംഗോൾ എംപി മാഗുണ്ട ശ്രീനിവാസുലു റെഡ്ഡി രാജിവെച്ചു.

Andhra Pradesh  Ongole MP  Sreenivasulu Reddy  വൈഎസ്ആർസിപി  മാഗുണ്ട ശ്രീനിവാസുലു റെഡ്ഡി
Andhra Pradesh: Ongole MP Sreenivasulu Reddy resigns from YSRCP
author img

By ETV Bharat Kerala Team

Published : Feb 28, 2024, 3:52 PM IST

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആർസിപിയിൽ നിന്ന് രാജിവെച്ച് ഓംഗോൾ എംപി മാഗുണ്ട ശ്രീനിവാസുലു റെഡ്ഡി (Ongole MP Sreenivasulu Reddy resigns from YSRCP). പാർട്ടിയിൽ നിന്ന് ആത്മാഭിമാന പ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. മഗുണ്ട കുടുംബവും എല്ലാ അംഗങ്ങളും ആത്മാഭിമാനമുള്ളവരാണ് എന്നാൽ ആർക്കും അഹന്ത ഇല്ലെന്നും രാജിവെച്ച ശേഷം അദ്ദേഹം പ്രതികരിച്ചു.

"ഞങ്ങൾക്ക് ഈഗോ ഇല്ല, ഞങ്ങൾക്ക് ഒരുപാട് ആത്മാഭിമാനമുണ്ട്." "നമ്മുടെ ആത്മാഭിമാനം എല്ലായ്‌പ്പോഴും സംരക്ഷിക്കേണ്ടത് പ്രധാനമാണ്" - മാഗുണ്ട ശ്രീനിവാസുലു റെഡ്ഡി പറഞ്ഞു

ചില ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ കാരണം ഞങ്ങൾക്ക് പാർട്ടി വിടേണ്ടി വന്നു. ഇത് വളരെ വിഷമകരമായ ഘട്ടമാണ് എന്നിരുന്നാലും വൈഎസ്ആർസിപിയിൽ നിന്ന് രാജിവെക്കുകയാണെന്ന് ശ്രീനിവാസുലു റെഡ്ഡി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ മകൻ എം രാഘവ റെഡ്ഡി ഓംഗോൾ മണ്ഡലത്തിൽ നിന്നും വോട്ട് തേടുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷം തങ്ങളെ പിന്തുണച്ചതിനും സഹായിച്ചതിനും വൈഎസ്ആർസിപി തലവനും മുഖ്യമന്ത്രിയുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയ്ക്ക് ശ്രീനിവാസുലു റെഡ്ഡി നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു

അതേസമയം ഏതാനും ദിവസങ്ങൾക്ക് മുൻപ് അഞ്ച് എംപിമാർ വൈഎസ്ആർസിപിയിൽ നിന്നും രാജിവച്ചിരുന്നു. ബാലാശൗരി വല്ലഭനേനി (മച്ചിലിപട്ടണം), കെ രഘു രാമകൃഷ്‌ണ രാജു (നരസപുരം), എൽ ശ്രീകൃഷ്‌ണ ദേവരായലു (നരസരോപേട്ട), സഞ്ജീവ് കുമാർ (കർണൂൽ), വി പ്രഭാകർ റെഡ്ഡി എന്നിവരാണ് നേരത്തെ പാർട്ടി വിട്ട നേതാക്കൾ. ഈ പശ്ചാത്തലത്തിലാണ് ശ്രീനിവാസുലു റെഡ്ഡിയും പാർട്ടി വിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.