ETV Bharat / bharat

അസം റൈഫിൾസിൻ്റെ വാഹനമിടിച്ച് ഒരാൾ മരിച്ചു - Assam Rifles vehicle hit a men

മണിപ്പൂരിൽ അസം റൈഫിൾസിന്‍റെ വാഹനമിടിച്ച് ഒരാൾ മരിച്ചു. മഹിംഗം ഹോരം എന്നയാളാണ് മരിച്ചത്.

ASSAM RIFLES  MANIPUR  ROAD ACCIDENT  ROAD DEATHS
One dead after hit by Assam Rifles' vehicle
author img

By ETV Bharat Kerala Team

Published : Apr 9, 2024, 9:06 AM IST

ഇംഫാൽ (മണിപ്പൂർ) : അസം റൈഫിൾസിന്‍റെ വാഹനം ഇടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച (മാർച്ച് 8) ആണ് സംഭവം. അസം റൈഫിള്‍സിന്‍റെ വാഹനം ഒരു പ്രദേശവാസിയെ ഇടിച്ചു വീഴ്ത്തുകയും അയാള്‍ മരിക്കുകയും ചെയ്‌തതായി ഇംഫാൽ പൊലീസ് അറിയിച്ചു.

രാവിലെ 8:30 ഓടെ, അസം റൈഫിൾസിൻ്റെ ട്രക്ക് തിംഗ്‌സോംഗ് സെൻ്റർ വില്ലേജിലെ 21 കാരനായ മഹിംഗം ഹോരം എന്നയാളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സേനാപതി ജില്ല കൗൺസിലിന് സമീപമുള്ള സ്ഥലത്ത് വച്ചാണ് മഹിംഗം ഹോരത്തിന്‍റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത് എന്നാണ് വിവരം.

മഹിംഗത്തിനെ ഇടിച്ചിട്ട ശേഷം ട്രക്ക് മാവോ ഭാഗത്തേക്ക് ഓടിച്ച് പോയി. മഹിംഗത്തിന്‍റെ മൃതദേഹം സേനാപതി ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം കൊല്ലപ്പെട്ടയാളുടെ ഭാര്യ ഇന്നലെ ഒരു കുഞ്ഞിന് ജന്മം നൽകി. വാഹനം അസം റൈഫിൾസിൻ്റേതാണെന്നും അവർ തട്ടിയിട്ട് പോയതാണെന്നും അറിഞ്ഞ് ഒരു ജനക്കൂട്ടം പൊലീസ് സ്‌റ്റേഷനിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു.

സേനാപതി പിഎസ് ടീമിൻ്റെ ദ്രുതഗതിയിലുള്ള നടപടിയെത്തുടർന്ന്, വാഹനത്തെയും ഡ്രൈവറെയും ഒരു പൊലീസ് സംഘം നാക്കയിൽ തടഞ്ഞുവച്ചു.

ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം : ഉത്തര്‍പ്രദേശിൽ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ സലാല്‍പൂര്‍ മേഖലയിലാണ് സംഭവം നടന്നത്. അപകടത്തിൽ 25 കുട്ടികള്‍ക്ക് പരിക്കേറ്റു.

സൂറത്ഗഞ്ച് കോമ്പോസിറ്റ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ലഖ്‌നൗ മൃഗശാലയിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് സിറ്റി സര്‍ക്കിള്‍ ഓഫിസര്‍ ജഗത് റാം കനോജിയ പറഞ്ഞു.

ബാരാബങ്കിയില്‍ നിന്ന് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്‌ടമായ ബസ് മറിയുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞയുടന്‍ തന്നെ പൊലീസും ബാരാബങ്കി ജില്ല ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടികളുടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ട് കൊടുക്കും. കുട്ടികളുടെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

ALSO READ : കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; നെയ്യാറ്റിൻകരയിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം - KSRTC BUS AND SCOOTER COLLIDE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.