ETV Bharat / bharat

ഇന്ത്യയില്‍ ഒളിമ്പിക്‌സ്, ശ്രമങ്ങൾക്കും സ്വപ്‌നങ്ങൾക്കും പിന്തുണയെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് - 2036 olympics in india

'നിങ്ങളുമായി സ്‌പോർട്‌സിൽ ശക്തമായ സഹകരണം കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഭാവിയിൽ ഇന്ത്യയിൽ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കാനുള്ള നിങ്ങളുടെ താത്‌പര്യത്തെ ഞങ്ങൾ തീർച്ചയായും പിന്തുണയ്ക്കും' എന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോൺ കൂട്ടിച്ചേര്‍ത്തു

olympics  French President Emmanuel Macron  pm modi  Droupadi Murmu  Paralympic Games  റിപ്പബ്ലിക് ദിനം  athletes
ഇന്ത്യയുടെ ഒളിമ്പിക്‌സിന് പിന്തുണ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ്
author img

By ANI

Published : Jan 27, 2024, 11:00 AM IST

ന്യൂഡല്‍ഹി : ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്വപ്‌നങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഫ്രാൻസ്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ആണ് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യയുമായി കായികരംഗത്ത് ശക്തമായ സഹകരണം കെട്ടിപ്പടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മാക്രോൺ പറഞ്ഞു.

ഭാവിയില്‍ ഒളിമ്പിക്‌സിന് വേദിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പിന്തുണ വാഗ്‌ദാനം ചെയ്യുന്നതായി ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 'നിങ്ങളുമായി സ്‌പോർട്‌സിൽ ശക്തമായ സഹകരണം കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഭാവിയിൽ ഇന്ത്യയിൽ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കാനുള്ള നിങ്ങളുടെ താത്‌പര്യത്തെ ഞങ്ങൾ തീർച്ചയായും പിന്തുണയ്ക്കും' എന്നും മാക്രോൺ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്‌ച (26-01-2024) ന്യൂഡൽഹിയിൽ നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ സംസാരിക്കവെയാണ് മാക്രോണ്‍ ഇത് പറഞ്ഞത്. ഇന്ത്യൻ റിപ്പബ്ലിക് ദിന ചടങ്ങിൽ ഏറ്റവും കൂടുതൽ തവണ മുഖ്യാതിഥിയായി ക്ഷണം ലഭിച്ച രാജ്യം എന്ന സവിശേഷതയും ഫ്രാൻസിനുണ്ട്.

2024 ഒളിമ്പിക്‌സിന്‍റെ ആതിഥേയരാണ് ഫ്രാൻസ്. ജൂലൈ 26 മുതൽ ഓഗസ്‌റ്റ് 11 വരെയാണ് പാരീസില്‍ ഒളിമ്പിക്‌സ് നടക്കുന്നത്. ശേഷം ഓഗസ്‌റ്റ് 28 മുതൽ സെപ്‌റ്റംബർ 8 വരെ പാരീസിൽ പാരാലിമ്പിക്‌സും ആരംഭിക്കും.

ജനുവരി 19 ന് ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യവേ, 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ കായിക രംഗത്തുണ്ടായ മുന്നേറ്റവും 2020 - 21 ടോക്കിയോ ഒളിമ്പിക്‌സിലും ഏഷ്യൻ ഗെയിംസിലും പാരാ ഏഷ്യൻ ഗെയിംസിലും ഇന്ത്യ നടത്തിയ മുന്നേറ്റവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.