ETV Bharat / bharat

ആദായനികുതി: പഴയതും പുതിയതുമായ വ്യവസ്ഥകള്‍ അറിയാം - Old Vs New Income Tax Regime - OLD VS NEW INCOME TAX REGIME

നികുതി ഇളവുകള്‍ക്കും ഒഴിവാക്കലുകള്‍ക്കുമുള്ള നിരവധി വ്യവസ്ഥകള്‍ നിലവിലുണ്ട്. 2020ലെ ബജറ്റില്‍ പുതിയ ചില നികുതി വ്യവസ്ഥകള്‍ കൊണ്ടുവന്നിരുന്നു. ഇതിലൂടെ നികുതി നിരക്കുകളിലും നികുതി സ്ലാബുകളിലും പല മാറ്റങ്ങളും സംഭവിച്ചു. കൃഷ്‌ണാനന്ദ് എഴുതുന്നു

OLD VERSUS NEW INCOME TAX REGIME  TAX BENEFITS  CENTRAL BOARD OF DIRECT TAX  POSITIVES AND NEGATIVES
Explained: Old Versus New Income Tax Regime
author img

By ETV Bharat Kerala Team

Published : Mar 27, 2024, 10:04 PM IST

രിയായ ആദായ നികുതി വ്യവസ്ഥകള്‍ തെരഞ്ഞെടുക്കുക എന്നത് ഒരു നികുതി ദായകനെ സംബന്ധിച്ചിടത്തോളം വളരെ കുഴക്കുന്ന ഒരു പണിയാണ്. നികുതി വകുപ്പിന്‍റെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി) രണ്ട് മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ആദ്യത്തേത് പരമ്പരാഗതമായ പഴയ സംവിധാനങ്ങളും, രണ്ടാമത്തേത് ലളിതവത്ക്കരിക്കപ്പെട്ട പുതിയ സംവിധാനങ്ങളും. രണ്ടാമത്തേത് 2020 ബജറ്റില്‍ അവതരിപ്പിക്കപ്പെട്ടതാണ്. രണ്ടിനും അതിന്‍റേതായ മേന്‍മകളും ന്യൂനതകളും ഉണ്ട്. അത് കൊണ്ട് തന്നെ ഒരു തീരുമാനം എടുക്കും മുമ്പ് ഇതിന്‍റെ വ്യത്യാസങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. രണ്ടിലും നികുതി ഇളവുകള്‍ ലഭ്യമാണ്. അത് കൊണ്ട് തന്നെ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ളത് തെരഞ്ഞെടുക്കാം.

പഴയ നികുതി ചട്ടങ്ങള്‍

ഇത് സാധാരണ ചട്ടങ്ങള്‍ എന്നും അറിയപ്പെടുന്നു. ഇത് നിലവിലുള്ള നികുതി ഘടന അനുസരിച്ചുള്ള സാധാരണ ഒന്നാണ്. ഇതിന്‍റെ പ്രധാന സവിശേഷതകള്‍ ഇനിപ്പറയുന്നു.

  1. ഉയര്‍ന്ന നികുതി ഇളവുകള്‍: നിങ്ങളുടെ വരുമാനത്തിന്‍റെ വലിയൊരു ഭാഗം നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. ഉയര്‍ന്ന വരുമാനം ഉള്ളവര്‍ക്ക് ഇത് ഏറെ സഹായകമാണ്. ഇതിലൂടെ ഉയര്‍ന്ന നികുതിയില്‍ ഇളവ് നേടാന്‍ സഹായകമാകുന്നു.
  2. നിരവധി ഒഴിവാക്കലുകള്‍: പഴയ വ്യവസ്ഥകള്‍ പ്രകാരം നികുതിദായകന് ധാരാളം ഇളവുകള്‍ അവകാശപ്പെടാനാകും. ഭവന വായ്‌പയിലെ പലിശ ഇനത്തില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം വരെ ഇളവ് അനുവദിക്കും. സെക്‌ഷൻ 24 (ബി) പ്രകാരമാണിത്. ഈ ഇളവ് പക്ഷേ പുതിയ ചട്ടങ്ങളില്‍ ലഭ്യമല്ല. ഇതുപോലെ തന്നെ സെക്ഷന്‍ 10 (13 എ) പ്രകാരമുള്ള എച്ച് ആര്‍എ, സെക്ഷന്‍ 10(5) പ്രകാരമുള്ള എല്‍ടിസി, സെക്ഷന്‍ 80സിസിഡി (1ബി) പ്രകാരമുള്ള എന്‍ബിഎസ് വിഹിതം, തുടങ്ങിയവ പുതിയ നിയമചട്ടത്തിലെ സെക്ഷന്‍ 115 ബിഎസി പ്രകാരം ലഭ്യമല്ല.

പഴയ ചട്ടങ്ങളുടെ പോരായ്‌മകൾ

  1. രേഖകള്‍ സൂക്ഷിക്കണം: പഴയ ആദായനികുതിച്ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ ഇളവുകള്‍ക്കും രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇത് നികുതി ദായക പ്രക്രിയ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇത് ഏറെ സമയം എടുക്കുകയും തെറ്റുകള്‍ക്ക് സാധ്യതയുണ്ടാക്കുകയും ചെയ്യുന്നു.
  2. നിരീക്ഷണങ്ങള്‍ക്ക് വിധേയം: പഴയ നികുതിവ്യവസ്ഥകള്‍ തെരഞ്ഞെടുക്കുന്നവര്‍ ആദായ നികുതി അധികൃതരുടെ സൂക്ഷ്‌മ നിരീക്ഷണങ്ങള്‍ക്ക് വിധേയരായിരിക്കും. ഇതിന് കൂടുതല്‍ സമയവും പ്രയത്‌നവും ആവശ്യമാണ്.

പുതിയ ആദായ നികുതി ചട്ടങ്ങള്‍

2020ലെ ബജറ്റിലാണ് ഇത് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇതിലും ധാരാളം ഇളവുകള്‍ ലഭ്യമാണ്.

  1. താഴ്‌ന്ന നിരക്കുകള്‍: പുതിയ ആദായ നികുതി ചട്ടങ്ങള്‍ പ്രകാരം നിരക്ക് കുറഞ്ഞ സ്ലാബുകള്‍ ലഭ്യമാണ്. പ്രത്യേകിച്ച് പതിനഞ്ച് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക്. ഇതിലൂടെ ഈ വിഭാഗത്തില്‍ വരുന്നവര്‍ക്ക് കുറഞ്ഞ നികുതി അടച്ചാല്‍ മതിയാകും.
  2. ലളിതമായ ആദായനികുതി ഫയലിംഗ് സംവിധാനം: പഴയ ചട്ടങ്ങളില്‍ ലഭ്യമായ ഇളവുകളേക്കാള്‍ കുറവാണ് പുതിയതില്‍. ഇത് നികുതി അടയ്ക്കല്‍ പ്രക്രിയ ലളിതമാക്കുന്നു. കുറച്ച് കണക്കുകൂട്ടലുകളും രേഖകളും മാത്രമേ ഇവിടെ ആവശ്യമുള്ളൂ. കുറഞ്ഞ സമയം കൊണ്ട് നികുതി അടയ്ക്കാനും സാധിക്കുന്നു. തെറ്റുകള്‍ കടന്ന് കൂടാതിരിക്കാനും ഈ സംവിധാനം സഹായകമാണ്.

പരിമിതികളും പോരായ്‌മകളും

നിക്ഷേപം, ആശുപത്രി ചെലവുകള്‍,മറ്റ് ചെലവുകള്‍ എന്നിവയുമായി ബന്ധപ്പെട്ട നികുതി ഇളവുകള്‍ ഇതില്‍ നികുതിദായകന് ലഭ്യമാക്കുന്നില്ലെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പോരായ്‌മ. ഇത് നികുതി സംരക്ഷണത്തെയും ബാധിക്കുന്നു. ഇത്തരം ഇളവുകള്‍ പഴയ ചട്ടങ്ങള്‍ പ്രകാരം ഫലപ്രദമായി വിനിയോഗിച്ചവര്‍ക്ക് ഇത് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്‌ടിക്കുന്നത്.

  1. നിശ്ചിത വെട്ടിക്കുറയ്ക്കലുകള്‍: പുതിയ ചട്ടങ്ങള്‍ അന്‍പതിനായിരം രൂപ വരെ ഇളവ് അനുവദിക്കുന്നു. ഒഴിവാക്കലുകളും വെട്ടിക്കുറയ്ക്കലുകളും ഇതില്‍ ബാധകമാണ്. എന്നാല്‍ ഈ നിശ്ചിത വെട്ടിക്കുറയ്ക്കലുകള്‍ പഴയ ചട്ടപ്രകാരമുള്ള ഇളവുകളുടെ അത്ര ഫലപ്രദമാകുന്നില്ല.
  2. ശരിയായ നികുതി വ്യവസ്ഥകള്‍ തെരഞ്ഞെടുക്കുക: നികുതിദായകര്‍ ശരിയായ നികുതി വ്യവസ്ഥകള്‍ തെരഞ്ഞെടുക്കുക. ചില ഘടകങ്ങള്‍ കണക്കിലെടുത്ത് വേണം ഇത് തെരഞ്ഞെടുക്കാന്‍.
  3. ആദായനികുതി തലങ്ങള്‍: ഒരു നികുതിദായകന്‍റെ വരുമാനം ഒരു സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ലക്ഷത്തില്‍ താഴെ ആകുകയാണെങ്കില്‍ പുതിയ ചട്ടങ്ങള്‍ തെരഞ്ഞെടുക്കുകയാകും ഉചിതം. അതേസമയം ഉയര്‍ന്ന വരുമാനമുള്ള നികുതിദായകര്‍ പഴയ ചട്ടപ്രകാരം ആദായനികുതി സമര്‍പ്പിക്കുന്നതാകും കൂടുതല്‍ ഇളവുകള്‍ നേടാന്‍ ഫലപ്രദം.
  4. നികുതി ലാഭിക്കാന്‍ നിക്ഷേപം: പിപിഎഫ്, ഇഎല്‍എസ്എസ് തുടങ്ങിയവയില്‍ കഴിയുന്നത്ര നിക്ഷേപിക്കുക വഴി നികുതി ഇളവുകള്‍ നേടാനാകും. അതുമല്ലെങ്കില്‍ മെഡിക്കല്‍ ചെലവുകള്‍ കാട്ടിയും ഇളവ് നേടാം. ഇതിന് പഴയ ചട്ടങ്ങളാണ് ഉചിതം. അതേസമയം നിക്ഷേപം കുറവാണെങ്കില്‍ പുതിയ ചട്ടങ്ങളിലെ ലളിതമായ മാര്‍ഗങ്ങളാണ് നല്ലത്.
  5. സമയം ലാഭിക്കാനുള്ള നികുതി ദായക മാര്‍ഗങ്ങള്‍: വളരെ പെട്ടെന്ന് നികുതി അടയ്ക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാകും ഉചിതം. എന്നാല്‍ ഇളവുകള്‍ നേടാനായി രേഖകള്‍ തയാറാക്കി ഹാജരാക്കാന്‍ നികുതി ദായകന് ബുദ്ധിമുട്ടില്ലെങ്കില്‍ ആ വഴിയാകും കൂടുതല്‍ നല്ലത്.
  6. അടുത്തിടെ ഉണ്ടായ മാറ്റങ്ങള്‍: 2023 ബജറ്റില്‍ പല നിര്‍ണായക മാറ്റങ്ങളും ആവിഷ്ക്കരിച്ചു. നികുതിക്കായി പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു. പഴയ ചട്ടപ്രകാരം നികുതി നല്‍കിയിരുന്നവര്‍ ഇപ്പോള്‍ പുതിയതിലേക്ക് ചുവട് മാറ്റം നടത്തുകയാണ്.
  7. സര്‍ചാര്‍ജിലെ കുറവ്: അഞ്ച് കോടിയിലധികം വരുമാനമുള്ളവരുടെ സര്‍ചാര്‍ജ് നിരക്ക് കുറച്ചിട്ടുണ്ട്. ഇത് ഉയര്‍ന്ന വരുമാനക്കാരുടെ കാര്യക്ഷമമായ നികുതി നിരക്കിനെ സ്വാധീനിക്കുന്നു.

നിങ്ങള്‍ക്ക് മികച്ചത് തെരഞ്ഞെടുക്കുക

ശ്രദ്ധാപൂര്‍വം നിങ്ങളുെട വരുമാനം, നിക്ഷേപ സ്വഭാവം, സമയം എന്നിവ കണക്കാക്കിയ ശേഷം മാത്രം ഉചിതമായ ആദായനികുതി അടയ്ക്കല്‍ മാര്‍ഗങ്ങള്‍ അവലംബിക്കുക. നിങ്ങള്‍ക്ക് ഇതിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ സമീപിക്കാവുന്നതാണ്. ഓരോ വര്‍ഷവും നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള നികുതി സംവിധാനത്തിലേക്ക് മാറാനാകും. ഏറ്റവും മികച്ച നികുതി നേട്ടങ്ങള്‍ക്കായി നിങ്ങളുടെ ആവശ്യങ്ങളും മറ്റും നിരന്തരം നിരീക്ഷിച്ച് അതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുക.

Also Read:

  1. എങ്ങനെ ടാക്‌സ് ലാഭിക്കാം; നികുതിയിളവ് നേടാന്‍ ഇതാ പത്ത് വഴികള്‍
  2. അടച്ച ഇൻകം ടാക്‌സ്‌ തിരിച്ചുകിട്ടും; ആദായനികുതി റീഫണ്ട് ലഭിക്കാൻ ചെയ്യേണ്ടതിങ്ങനെ
  3. ഭാവി സുരക്ഷിതമാക്കാൻ എൽഐസിയുടെ പുതിയ ധൻ വൃദ്ധി പ്ലാൻ; കൂടുതലറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.