മഹാരാഷ്‌ട്ര : ബീഫ് കൈവശംവച്ചെന്നാരോപിച്ച് ഓടുന്ന ട്രെയിനിൽ വയോധികന് യുവാക്കളുടെ മര്‍ദനം. മുംബൈയിലേക്കുള്ള ധുലെ എക്‌സ്‌പ്രസിൽ വച്ചാണ് ജൽഗാവ് സ്വദേശിയായ 72 കാരൻ ഹാജി അഷ്‌റഫ് മുനിയാറിന് മർദനമേറ്റത്. മകളെ കാണാൻ കല്യാണിലേക്ക് പോകവെ നാസികിനടുത്ത് ജഗത് പുരിയിലാണ് സംഭവം.
മകൾക്ക് നല്‍കാനായി കരുതിയ രണ്ട് പ്ലാസ്റ്റിക് ഭരണികളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഇരിപ്പിടത്തെ ചൊല്ലി സഹയാത്രികരായ യുവാക്കളുമായി തർക്കമുണ്ടായി. തുടർന്ന് ഹാജി അഷ്‌റഫിന്‍റെ കൈവശം ഉള്ളത് നിരോധിച്ച ബീഫാണെന്ന് ആരോപിച്ച് യുവാക്കൾ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.
Haji Ashraf Munyar from a village in Jalgaon District travelling in a train to Kalyan to meet his daughter was abused and badly beaten up by goons in a train near Igatpuri alleging him of carrying beef. pic.twitter.com/uOr3vlqBqB
— Mohammed Zubair (@zoo_bear) August 30, 2024
യുവാക്കൾ വയോധികനെ മർദിക്കുകയും അസഭ്യം പറയുകയും ഇതിന്‍റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തു. സംഘം അക്രമാസക്തമായി ഇയാളെ ചോദ്യം ചെയ്യുന്ന വീഡിയോ ഇതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മകളെ കാണാൻ വേണ്ടി പോകുകയാണെന്നും മകൾക്ക് നൽകാൻ കൊണ്ടുപോകുകയായിരുന്ന സാധനങ്ങളാണ് ഹാജി അഷ്‌റഫിന്‍റെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.
തന്‍റെ കൈവശമുള്ളത് ആട്ടിറച്ചി ആണെന്നും പോാത്തിറച്ചി തന്‍റെ കൈവശമില്ലെന്നും വയോധികൻ യുവാക്കളോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തെ കല്യാണിലെ സ്റ്റോപ്പിൽ ഇറങ്ങാൻ യുവാക്കൾ സമ്മതിച്ചില്ല. യുവാക്കൾ ഇറങ്ങിയതിന് ശേഷമാണ് അദ്ദേഹത്തിന് ട്രെയിൻ ഇറങ്ങി മകളുടെ വീട്ടിൽ പോകാൻ സാധിച്ചത്.
Haji Ashraf Munyar from a village in Jalgaon District travelling in a train to Kalyan to meet his daughter was abused and badly beaten up by goons in a train near Igatpuri alleging him of carrying beef. pic.twitter.com/uOr3vlqBqB
— Mohammed Zubair (@zoo_bear) August 30, 2024
മർദന വീഡിയോ വൈറലായതോടെ പൊലീസ് കമ്മിഷണർ വിഷയത്തിൽ ഇടപെട്ടു. ഉടൻ തന്നെ വയാധികനെ കണ്ടെത്താൻ നിർദേശം നൽകി. വീഡിയോയുടെ സഹായത്തോടെ വയോധികനെ കണ്ടുപിടിച്ചു. ആക്രമിച്ച പ്രതികളിൽ ചിലരെയും പൊലീസ് കണ്ടുപിടിച്ചുവെന്ന് റെയിൽവേ പൊലീസ് ഉദ്യാഗസ്ഥൻ പറഞ്ഞു.
മൂന്ന് പ്രതികളെ ധുലെയിൽവച്ച് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും ഇവരെ താനെയിലേക്ക് കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പൂർണമായ തെളിവുകൾ ശേഖരിച്ച ശേഷം ഇവർക്കെതിരെ നടപടി എടുക്കുമെന്നും പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും റെയിൽവേ പൊലീസ് സീനിയർ ഇന്‍സ്‌പെക്‌ടർ അർച്ചന ദുസാനെ പറഞ്ഞു. കൃത്യമായ സ്ഥിരീകരണമില്ലാതെ ഈ വീഡിയോ പങ്കുവക്കരുതെന്നും അർച്ചന ദുസാനെ അഭ്യർഥിച്ചു.
Also Read : "പോയി പിണറായിയോട് പറ" പൊതു ഇടത്തിൽ മദ്യപിച്ചത് ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥരോട് തട്ടിക്കയറി പിതാവും മകനും; മർദിച്ചതായി പരാതി - Attack On Excise Officials