ETV Bharat / bharat

വിരലുകളിൽ വോട്ടിങ്ങ് മഷിയുടെ അടയാളവുമായി നീറ്റ് യുജി പരീക്ഷ എഴുതാമോ? വ്യാജ പ്രചരണങ്ങൾക്ക് വിശദീകരണവുമായി എൻടിഎ - NTA rejects the rumours about NEET - NTA REJECTS THE RUMOURS ABOUT NEET

വിദ്യാർഥികൾക്ക് അത്തരത്തിലുള്ള നിർദ്ദേശങ്ങൾ ഇതുവരെ നൽകിയിട്ടില്ലെന്ന് എൻടിഎ അറിയിച്ചു.

NATIONAL TESTING AGENCY  NEET EXAM  എൻടിഎ  നീറ്റ് പരീക്ഷ
NTA Rejects Rumours, Clarifies Students Who Vote Won't Be Barred From Appearing In NEET UG
author img

By ETV Bharat Kerala Team

Published : Apr 9, 2024, 10:58 PM IST

ജയ്‌പൂർ: വിരലുകളിൽ വോട്ടിങ്ങ് മഷിയുടെ അടയാളവുമായി വരുന്നവരെ നീറ്റ് യുജി പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന അഭ്യൂഹങ്ങൾ തള്ളി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്നും, വിദ്യാർഥികൾക്ക് അത്തരത്തിലുള്ള നിർദ്ദേശങ്ങൾ ഇതുവരെ നൽകിയിട്ടില്ലെന്നും എൻടിഎയുടെ സീനിയർ ഡയറക്‌ടർ സാധന പരാശർ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അവഗണിക്കണമെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എൻടിഎ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

വിരലുകളിൽ വോട്ടിങ് മഷിയുടെ അടയാളവുമായി വരുന്നവരെ പരീക്ഷ ഹാളിൽ കയറ്റില്ലെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഇത് തികച്ചും വ്യാജമാണെന്നും, വോട്ടവകാശം വിനിയോഗിക്കുന്നതുകൊണ്ട് വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽ വിലക്കാനാകില്ലെന്നും എൻടിഎ പറഞ്ഞു. മെയ് 5 നാണ് നീറ്റ് യുജി പരീക്ഷ നടക്കാനിരിക്കുന്നത്.

Also read: സീമ-സച്ചിൻ വിവാഹ രേഖകൾ വ്യാജം; പരാതിയുമായി സീമയുടെ മുന്‍ ഭര്‍ത്താവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.