ETV Bharat / bharat

മറ്റ് സംസ്ഥാനങ്ങൾ ചൂടിലമരുമ്പോൾ കശ്‌മീരില്‍ കനത്ത മഴ: ജനജീവിതം തടസപ്പെട്ടു; ജാഗ്രത മുന്നറിയിപ്പ് - HEAVY RAINS DRENCH KASHMIR - HEAVY RAINS DRENCH KASHMIR

കശ്‌മീരില്‍ കനത്ത മഴയും തണുപ്പും ജനജീവിതം താറുമാറാക്കി. ശ്രീനഗറില്‍ ഇന്ന് രേഖപ്പെടുത്തിയത് 5.3 ഡിഗ്രി സെല്‍ഷ്യസ് താപനില.

NORMAL LIFE HIT HEAVY RAINS KASHMIR  CLOSURE OF SCHOOLS  SNOWFALL AT HIGHER REACHES  FLOOD CONTROL DEPARTMENT
Normal Life Hit As Heavy Rains Drench Kashmir; Snowfall At Higher Reaches
author img

By ETV Bharat Kerala Team

Published : Apr 30, 2024, 9:33 PM IST

ശ്രീനഗര്‍: രാജ്യത്തെ മിക്കയിടങ്ങളും ഉഷ്‌ണതരംഗത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുമ്പോള്‍ കശ്‌മീരില്‍ കനത്ത മഴയും തണുപ്പും ജനജീവിതം താറുമാറാക്കി. ശ്രീനഗറില്‍ ഇന്ന് രേഖപ്പെടുത്തിയത് 5.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ഗുല്‍മാര്‍ഗില്‍ മെനസ് ഒരു ഡിഗ്രിയാണ് താപനില. ബെനിഹളില്‍ 7.8 ഡിഗ്രി സെല്‍ഷ്യസും കുപ്പ്‌വാരയില്‍ 3.9 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. പഹല്‍ഗാമില്‍ 2.7 ഡിഗ്രിയാണ് താപനില. അപ്രതീക്ഷിതമായ ഈ കാലാവസ്ഥ മാറ്റം ജനജീവിതത്തെ സാരമായി ബാധിച്ചു. സ്‌കൂളുകൾ അടച്ചിട്ടു. റോഡുകള്‍ മിക്കതും വെള്ളത്തിനടിയിലാണ്. ദേശീപാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

നിരന്തരം മഴ പെയ്യുന്നത് കശ്‌മീരിനെ സാരമായി ബാധിച്ചിട്ടുണ്ട്. വിവിധ നദികളിലെയും പ്രദേശത്തെ അരുവികളിലെയും ജലനിരപ്പ് സംബന്ധിച്ച് ജലസേചന വകുപ്പും വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നു. കശ്‌മീരിലെ ഉയര്‍ന്ന മേഖലകളായ കുപ്‌വാര അടക്കമുള്ളയിടങ്ങളില്‍ ഹിമപാതവും അനുഭവപ്പെടുന്നുണ്ട്. പ്രദേശത്തെ ജീവരേഖയായി ഝലം നദിയിലെ ജലനിരപ്പ് നിരീക്ഷിച്ച് വരികയാണ്.

സംഘത്തില്‍ നിലവില്‍ 11.92 അടിയാണ് ജലനിരപ്പ്. 21 അടിയായാല്‍ മുന്നറിയിപ്പ് നല്‍കും. 25 അടിയിലെത്തിയാല്‍ അപകടകരമായ ജലനിരപ്പാകും. പാംപോര്‍, രാം മുന്‍ഷി ബാഗ്, അഷം, വുളാര്‍ തുടങ്ങിയ മേഖലകളില്‍ ജലനിരപ്പ് ഉയരുന്നത് അധികൃതരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പാംപോറില്‍ ഇപ്പോള്‍ 1584.82 മീറ്ററാണ് ജലനിരപ്പ്. 1587.18 മീറ്ററിലെത്തിയാല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കും. 1587.68 മീറ്ററായാല്‍ അപകടകരമാകും.

ഇതിനിടെ രാംമുന്‍ഷി ബാഗില്‍ ജലനിരപ്പ് 11.33 അടിയിലെത്തി. വെള്ളപ്പൊക്ക മുന്നറിയിപ്പ് 18 അടിയാണ്. അപകടകരമായ ജലനിരപ്പ് 21 അടിയും. അഷമില്‍ നിലവില്‍ 7.90 അടിയാണ് ജലനിരപ്പ്. പതിനാല് അടിയിലെത്തിയാല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുണ്ടാകും. 16.5 അടിയാണ് അപകടകരമായ ജലനിരപ്പ്. വൂളാറില്‍ 1576.95 മീറ്ററാണ് ജലനിരപ്പ്. വെള്ളപ്പൊക്ക മുന്നറിയിപ്പ്1577.75 മീറ്ററാണ്. അപകടകരമായ ജലനിരപ്പ് 1578 മീറ്ററും.

മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമായ മഴ ഉണ്ടാകാം, ഇത് വെള്ളപ്പൊക്കത്തിനും മറ്റ് കാലാവസ്ഥാ സംബന്ധമായ അപകടങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, ഇന്ന് രാത്രി ഒന്‍പതിനും 11:30 നും ഇടയിൽ ഒരു താൽക്കാലിക വിരാമമുണ്ടാകാം, തുടർന്ന് നാളെ ഉച്ചകഴിഞ്ഞ് മുതൽ ബുധനാഴ്ച രാവിലെ വരെ തീവ്രത കുറഞ്ഞെങ്കിലും വീണ്ടും മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

നദികളിലും തോടുകളിലും ജലനിരപ്പ് ഗണ്യമായി ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയ്ക്കും സാധ്യതയുണ്ട്. കൂടാതെ, ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച പ്രവചിക്കപ്പെടുന്നു, ചില പ്രദേശങ്ങളിൽ ഒന്നിലധികം അടി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ പാത മെയ് 1 വരെ അടച്ചിട്ടു.

ശ്രീനഗര്‍, കുപ്‌വാര, ദോഡഗുരേസ്, റംബാന്‍, ബന്ദിപ്പോര എന്നിവയുള്‍പ്പെടെ വിവിധ ജില്ലകളിലെ സ്‌കൂളുകൾ മുൻകരുതൽ നടപടിയായി ക്ലാസുകൾ നിർത്തിവച്ചു. കൂടാതെ, വിദ്യാർഥികളുടെയും ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിന് സുരക്ഷാ നടപടികൾ നടപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വലിയ വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന് ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് പൊതുജനങ്ങൾക്ക് ഉറപ്പുനൽകുന്നുണ്ടെങ്കിലും, സ്ഥിതിഗതികളുടെ തുടർച്ചയായ നിരീക്ഷണം തുടരുകയാണ്. ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ മണ്ണിടിച്ചിലുകൾ നീക്കം ചെയ്യുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.

അതേസമയം, പ്രദേശത്ത് പ്രതീക്ഷിക്കുന്ന പ്രതികൂല കാലാവസ്ഥയെ കുറിച്ച് പ്രതികരിക്കാൻ ജമ്മു കശ്‌മീർ ഭരണകൂടം നിര്‍ദ്ദേശിച്ചു. നിവാസികൾ, പ്രത്യേകിച്ച് ഝലം നദി, അതിന്‍റെ പോഷകനദികൾ, എന്നിവയ്ക്ക് സമീപം താമസിക്കുന്നവർ, ഈ ജലസ്രോതസ്സുകളെ സമീപിക്കുന്നത് ഒഴിവാക്കാനും കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. . ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ശ്രീനഗർ സ്‌റ്റേഷൻ സൂചിപ്പിക്കുന്നത് പ്രകാരം ഏപ്രിൽ 30 വരെ കനത്ത മഴ, ഉയർന്ന ഉയരത്തിൽ മഞ്ഞുവീഴ്‌ച, ഒറ്റപ്പെട്ട ആലിപ്പഴ വർഷങ്ങൾ എന്നിവയുടെ പ്രവചനങ്ങൾക്കിടയിലാണ് ഈ മുൻകരുതൽ നടപടി.

Also Read: ചുട്ടുപൊള്ളി കേരളം; കൂടുതല്‍ ജില്ലകളില്‍ ഉഷ്‌ണതരംഗ മുന്നറിയിപ്പ്, പാലക്കാട് ഓറഞ്ച് അലര്‍ട്ട്

കൂടാതെ, വിനോദസഞ്ചാരികൾ, പ്രാദേശിക ശിക്കാര ഓപ്പറേറ്റർമാർ, മണൽ ഖനനം നടത്തുന്നവർ, ദാൽ തടാകത്തിലെയും ഝലം നദിയിലെയും ബോട്ട് ക്രോസിങ് പോയിന്‍റുകൾ ഉപയോഗിക്കുന്ന വ്യക്തികൾ എന്നിവരോട് കടക്കാൻ ശ്രമിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കാനും ഈ ജലാശയങ്ങളുടെ അവസ്ഥ വിലയിരുത്താനും നിർദ്ദേശിക്കുന്നു. എന്തെങ്കിലും സംശയങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ, സഹായത്തിനും വിവരങ്ങൾക്കുമായി എമർജൻസി ഓപ്പറേഷൻ സെന്‍റർ (ഇഒസി) ശ്രീനഗർ, പൊലീസ് കൺട്രോൾ റൂം ശ്രീനഗർ എന്നിവയെ ബന്ധപ്പെടാൻ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.