മുംബൈ: പ്രയാപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന്‍റെ പരിതിയില്‍ ഉള്‍പ്പെടുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ നല്‍കിയ പരാതിയില്‍ 10 വര്‍ഷം തടവ് വിധിച്ചു കൊണ്ടുളള കീഴ്‌ക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വിവാഹിതയാണെങ്കിലും അല്ലെങ്കിലും 18 വയസില്‍ താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് ബലാത്സംഗ കുറ്റമാണെന്ന് കോടതി വ്യക്‌തമാക്കി.
18 വയസില്‍ താഴെയുളള ഭാര്യയുമായി ഉഭയസമ്മത പ്രകാരമല്ലാതെ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടത് ബലാത്സംഗ കുറ്റമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരി ഭാര്യയാണെന്നും, ഭാര്യയുമായുളള ലൈംഗിക ബന്ധം ബലാത്സംഗമായി പരിഗണിക്കാന്‍ പാടില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, കുറ്റകൃത്യം നടന്ന തീയതിയിൽ ഇരയ്ക്ക് 18 വയസില്‍ താഴെയായിരുന്നു പ്രായമെന്ന് കോടതിയ്ക്ക് ബോധ്യമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2019ല്‍ ആണ് പെൺകുട്ടി പ്രതിക്കെതിരെ പരാതി നല്‍കുന്നത്. പ്രതിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ സമ്മതമില്ലാതെ പ്രതി ലൈംഗിക ബന്ധത്തിന് വിധേയയാക്കി. ഗര്‍ഭിണിയായ പെൺകുട്ടിയെ പ്രതി വിവാഹം കഴിക്കുകയും പിന്നീട് ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌തു. തുടര്‍ന്ന് പ്രതി ശാരീരികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌തതോടെയാണ് പെൺകുട്ടി പരാതി നല്‍കുന്നത്.
Also Read: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ രണ്ടാനച്ഛന് വധശിക്ഷ