ജാര്‍ഖണ്ഡ്: സര്‍ക്കാര്‍ സഖ്യത്തിന് യാതൊരു ഭീഷണിയുമില്ലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപൈ സോറന്‍. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം)സഖ്യം ശക്തമായി തുടരുകയാണെന്നും ചംപൈ സോറന്‍ മാധ്യമങ്ങളോട് പറഞ്ഞു.കോൺഗ്രസിലെ നാല് എം.എൽ.എമാരെ മന്ത്രിയാക്കിയതിൽ ഒരു വിഭാഗം കോൺഗ്രസ് നിയമസഭാംഗങ്ങൾക്ക് അതൃപ്‌തി ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഡല്‍ഹിയിലെത്തിയ സോറൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തും. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂറും ഡൽഹിയിലെത്തിയിട്ടുണ്ട്.
അതൃപ്‌തി അറിയിച്ച കോൺഗ്രസ് എം.എൽ.എമാർ ഡൽഹിയിൽ എത്തിയതിനെ കുറിച്ച് ചോദിച്ചപ്പോൾ അത് കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അവർ അത് പരിഹരിക്കുമെന്നുമായിരുന്നു സോറന്‍റെ പ്രതികരണം.
'എനിക്ക് അതിനെക്കുറിച്ച് ഒന്നും പറയാനില്ല. ജെഎംഎമ്മും കോൺഗ്രസും തമ്മിൽ യാതൊരു തർക്കവുമില്ല, എല്ലാം നല്ലരീതിയില്‍ പോവുകയാണ്."-സോറന്‍ പറഞ്ഞു.
അടുത്തിടെ തെരഞ്ഞെടുത്ത മന്ത്രിമാരെ മാറ്റി പുതുമുഖങ്ങളെ നിയമിച്ചില്ലെങ്കിൽ ഫെബ്രുവരി 23 മുതൽ നിയമസഭാ സമ്മേളനം ബഹിഷ്‌കരിക്കുമെന്നും ജയ്‌പൂരിലേക്ക് പോകുമെന്നും കോണ്‍ഗ്രസിലെ 12 എംഎൽഎമാർ ഭീഷണി മുഴക്കിയിരുന്നു. 81 സീറ്റുകളുള്ള അസംബ്ലിയില്‍ ജെഎംഎം സ്യഖ്യത്തിന് 47 എംഎല്‍എമാരാണുള്ളത്(ജംഎംഎം-29, കോണ്‍ഗ്രസ്-17 , ആര്‍ജെഡി-1).
കോണ്‍ഗ്രസിലെ ആലംഗീർ ആലം, രാമേശ്വർ ഒറോൺ, ബന്ന ഗുപ്‌ത, ബാദൽ പത്രലേഖ് എന്നിവർക്കാണ് വീണ്ടും മന്ത്രിസ്ഥാനം നൽകിയത്. പാര്‍ട്ടിയുടെ തീരുമാനത്തിൽ അതൃപ്‌തരായ കോൺഗ്രസ് നിയമസഭാംഗങ്ങൾ ശനിയാഴ്‌ച റാഞ്ചിയിലെ ഹോട്ടലിൽ പ്രതിഷേധമുയര്‍ത്തിയിരുന്നു.
എംഎല്‍എമാരെ അനുനയിപ്പിക്കാൻ പാർട്ടി അധ്യക്ഷൻ ഷിബു സോറന്‍റെ മകന്‍ ബസന്ത് സോറനും എത്തിയിരുന്നു. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടാണ് എന്നാണ് എം.എൽ.എമാരെ കണ്ടതിന് ശേഷം ബസന്ത് സോറൻ പ്രതികരിച്ചത്.