പാട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി. മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വിനി യാദവും, സഖ്യ എംഎല്‍എമാരും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. 129 വോട്ടുകള്‍ നാടിയാണ് ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാര്‍ അധികാരമുറപ്പിച്ചത് (Bihar CM Nitish kumar wins floor trust after 129 MLA'S Support).
ആര്‍ജെഡി ബന്ധമുപേക്ഷിച്ച് എന്‍ഡിഎ കൂടാരത്തില്‍ ചേക്കേറിയ നിതീഷ് കുമാര്‍ രണ്ടാഴ്‌ച മുന്‍പാണ് ബിഹാറിന്‍റെ മുഖ്യമന്ത്രിയായി ഒന്‍പതാം തവണ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. ഇന്ന് നടന്ന വോട്ടെടുപ്പില്‍ രാഷ്ട്രീയ ജനതാദളിലെ മൂന്ന് എംഎല്‍എമാര്‍ മറുകണ്ടം ചാടി നിതീഷിന് അനുകൂലമായി വോട്ടുചെയ്‌തു. പ്രഹ്ളാദ് യാദവ്, നീലംദേവി, ചേതന്‍ ആനന്ദ് എന്നിവരാണ് എന്‍ഡിഎ മുന്നണിക്ക് അനുകൂലമായി വോട്ടുചെയ്‌ത് ആര്‍ജെഡി നേതാക്കള്‍.