പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്‌ത് നിതീഷ് കുമാർ (Nitish Kumar). സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. ഇത് ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഇന്ന് രാവിലെയാണ് നിതീഷ് കുമാര്‍ ബിഹാര്‍ ആര്‍ജെഡി നേതൃത്വം കൊടുക്കുന്ന മഹാസഖ്യത്തില്‍ നിന്ന് കൂറുമാറി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഇന്ന് (28-01-2024)വൈകിട്ട് തന്നെ അദ്ദേഹം എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
നിതീഷിന് 128 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത്. ജെഡിയുവിന് 45, ബിജെപിക്ക് 78, ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് 4, ഒരു സ്വതന്ത്ര എംഎൽഎ എന്നിങ്ങനെയാണ് പിന്തുണ. സീറ്റ് വിഭജന വിഷയത്തില്‍ ബിജെപിയും ജനതാദളും തമ്മില്‍ ഇതിനകം ധാരണയിലെത്തിയെന്നും വിവരങ്ങൾ പുറത്തു വന്നിരുന്നു.