ETV Bharat / bharat

'2025ഓടെ ഇന്ത്യ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകും': ധനമന്ത്രി നിർമല സീതാരാമൻ - INDIA AS 3RD LARGEST ECONOMY

ബിഹാറിൽ വായ്‌പ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി.

NIRMALA SITHARAMAN INDIAN ECONOMY  3RD LARGEST ECONOMY BY 2025  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
File photo of Nirmala Sitharaman (IANS)
author img

By ETV Bharat Kerala Team

Published : Nov 30, 2024, 3:47 PM IST

ദർഭംഗ : നിലവിൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2025 ഓടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ ദൗത്യം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. ബിഹാറിൽ ഒരു ക്രെഡിറ്റ് ഔട്ട്റീച്ച് പ്രോഗ്രാമിൽ വായ്‌പ വിതരണ പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.

രാജ്യത്തെ സാമ്പത്തിക വളർച്ചയെ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌ത്രീകളെ വിഭാവനം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ ഓരോ വ്യക്തിക്കും പ്രാപ്യമാക്കുകയും അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുകയുമാണ് സർക്കാർ പദ്ധതികളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമായി സ്ഥാപിക്കുകയെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്‌നം പൊതുജനങ്ങളെയും വിവിധ സ്ഥാപനങ്ങളെയും സാമ്പത്തികമായി ശാക്തീകരിക്കുന്നതിലൂടെ മാത്രമേ പൂർത്തീകരിക്കാനാകൂ. സ്‌ത്രീകളെ നേതൃത്വ റോളുകളിൽ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. കേന്ദ്ര ബജറ്റ് സ്‌ത്രീ കേന്ദ്രീകൃതമാകണമെന്ന് പ്രധാനമന്ത്രി തന്നോട് പറയാറുണ്ടായിരുന്നു എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

മിഥിലയിൽ നിന്നുള്ള 'മഖാന' (ഫോക്‌സ്‌നട്ട് അഥവ താമര വിത്ത്), മധുബാനി പെയിന്‍റിങ്ങുകൾ എന്നിവയുടെ നിർമാണത്തിലെ സ്‌ത്രീ പങ്കാളിത്തത്തെയും ധനമന്ത്രി അഭിനന്ദിച്ചു. ബാങ്കിങ് ഉദ്യോഗസ്ഥരോട് പതിവായി ഗ്രാമങ്ങളിൽ പോയി ഓരോ കുടുംബത്തിലെയും അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് ഉത്സാഹത്തോടെ പ്രവർത്തിക്കണമെന്ന് ധനമന്ത്രി അഭ്യർഥിച്ചു.

സർക്കാർ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വൈവിധ്യവത്കരിച്ചുകൊണ്ട് കർഷകർക്ക് പുറമെ കന്നുകാലികളെ വളർത്തുന്നവർക്കും മത്സ്യ തൊഴിലാളികൾക്കും ആട് വളർത്തുന്നവർക്കും പ്രയോജനപ്പെടുത്തുന്ന രീതിയിലാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Also Read: അഖിലേന്ത്യ പൊലീസ് കോണ്‍ഫറൻസ്, മോദിയും അമിത്ഷായും പങ്കെടുക്കും; പരിപാടിക്ക് ഖലിസ്ഥാൻ ഭീഷണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.