ന്യൂഡൽഹി : സിപിഐ (മാവോയിസ്റ്റ്)യിലെ മൂന്ന് അംഗങ്ങൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായി എൻഐഎ. സുരക്ഷ സേനയെ ആക്രമിക്കുന്നതിനും ചാരവൃത്തി നടത്തുന്നതിനുമായി നിരോധിത സംഘടനയ്ക്ക് സ്‌ഫോടക വസ്‌തുക്കളും മറ്റും നൽകിയതിനാണ് നടപടി. സിപിഐ (മാവോയിസ്റ്റ്) അംഗങ്ങളായ കമല, ഹിദ്‌മ, ബഡേ ചോക്ക റാവു എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
തീവ്രവാദ വിരുദ്ധ ഏജൻസിയും മൂവർക്കുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, സ്‌ഫോടക വസ്‌തു നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എൻഐഎ പറഞ്ഞു. തെലങ്കാനയിലെ നാമ്പള്ളിയിലെ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ കമല അറസ്റ്റിലായിരുന്നു.
ചെർളയിലെ നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (മാവോയിസ്റ്റ്) കേഡറുകളിൽ നിന്ന് ഡ്രോണുകളും സ്‌ഫോടക വസ്‌തുക്കളുമടക്കം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽപ്പോയതായിരുന്നു ഹിദ്‌മയും ചോക്ക റാവുവും.
Also Read: തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസ്; നാല് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം നല്‍കി