ETV Bharat / bharat

കോയമ്പത്തൂര്‍ കാര്‍ബോംബ് സ്‌ഫോടന കേസ്: മൂന്ന് ഐഎസ് അനുകൂലികളെക്കൂടി കൂടി അറസ്‌റ്റ് ചെയ്‌ത് എന്‍ഐഎ - NEW ARREST IN COIMBATORE BLAST

അബു ഹനീഫ, ശരണ്‍ മാരിയപ്പന്‍, പവസ് റഹ്‌മാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി.

Coimbatore car bomb blast case  NIA arrests  ISIS  Jamesha Mubeen
NIA arrests 3 more in ISIS-inspired Coimbatore car bomb blast case (ANI)
author img

By ETV Bharat Kerala Team

Published : Oct 22, 2024, 1:40 PM IST

ന്യൂഡല്‍ഹി: കോയമ്പത്തൂരിലെ കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട മൂന്നുപേരെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്‌റ്റ് ചെയ്‌തു. പിടിയിലായവർ ഐഎസ് അനുകൂലികളാണെന്നും ഐഎസില്‍ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇവർ സ്‌ഫോടനം ആസൂത്രണം ചെയ്‌തതെന്നും എന്‍ഐഎ വൃത്തങ്ങൾ പറഞ്ഞു. അബു ഹനീഫ, ശരണ്‍ മാരിയപ്പന്‍, പവസ് റഹ്‌മാന്‍ എന്നിവരാണ് അറസ്‌റ്റിലായത്.

ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായവരുടെ എണ്ണം പതിനെട്ടായി. ചെന്നൈയിലെ പൂനംമല്ലി ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ പതിനാല് പേര്‍ക്കെതിരെ നാല് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ അറസ്‌റ്റുകളോടെ ഭീകരാക്രമണത്തിന്‍റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായെന്നാണ് സൂചന.

2022 ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒക്‌ടോബര്‍ 23ന് കോയമ്പത്തൂരിന് സമീപമുള്ള ഉക്കടത്ത് ഈശ്വരന്‍ കോവില്‍ തെരുവിലുള്ള പുരാതന അരുള്‍മിഗു കോട്ടൈ സംഘമേശ്വര്‍ തിരുക്കോവില്‍ ക്ഷേത്ര പരിസരത്താണ് കാര്‍ബോംബ് സ്‌ഫോടനം ഉണ്ടായത്.

ചാവേറായ ജമേഷ മുബീന്‍ എന്ന യുവാവാണ് ആക്രമണം നടത്തിയത് എന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇസ്‌ലാമില്‍ വിശ്വസിക്കാത്തവര്‍ക്കെതിരയുള്ള പ്രതികാര നടപടിയായിരുന്നു ആക്രമണമെന്നാണ് എന്‍ഐഎയുടെ വിശദീകരണം. ഭീകരാക്രമണത്തിനുള്ള കമ്മീഷന്‍ കിട്ടാത്തതിന്‍റെ പേരില്‍ ഇതില്‍ ഒരാള്‍ മറ്റുള്ളവരുമായി തര്‍ക്കിച്ചെന്നും എന്‍ഐഎ പറയുന്നു.

അറസ്‌റ്റിലായ അബു ഹനീഫ കോവൈ അറബിക് കോളജിലെ അധ്യാപകനാണ്. മറ്റ് രണ്ട് പേരും ഐഎസ് അനുകൂലികളാണ്. കോയമ്പത്തൂര്‍ ഭീകരാക്രമണത്തിന് മുമ്പ് ജമേഷ മുബീന്‍ ഐഎസിന്‍റെ അന്നത്തെ നേതാവായിരുന്ന അബു അല്‍ ഹസന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷിയ്ക്ക് മുന്നില്‍ പ്രതിജ്ഞയെടുത്ത് ഐഎസില്‍ ചേര്‍ന്നിരുന്നതായാണ് റിപ്പോർട്ട്. സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി.

Also Read: ഗന്ദർബാൽ ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ ഭീകരര്‍; ജമ്മു കശ്‌മീര്‍ ലഫ്റ്റനന്‍റ് ഗവർണർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.