ഡെറാഡൂൺ: നേപ്പാളിൽ നിന്ന് ബന്ധുക്കളെ കണ്ട് മടങ്ങുന്നതിനിടെ ഒമ്പതംഗ സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തിൽ നവവധു മരിച്ചു. നവവരനടക്കം 8 പേർക്ക് പരിക്കേറ്റു. നേപ്പാളിലെ ബൈതാഡി ജില്ലയിലാണ് അപകടമുണ്ടായത്. ബൈതാഡിയിൽ നിന്ന് ഉത്തരാഖണ്ഡിലെ പിത്തോരഗഢ് ജില്ലയിലെ ജുലാഘട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നവവധു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കഴിഞ്ഞ മാസമാണ് മരിച്ച യുവതി വിവാഹിതയായത്. സംഘം നേപ്പാളിലെ ബന്ധുക്കളെ കാണാൻ പോയതായിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റ എട്ട് പേർ ബൈതാഡി ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ നേപ്പാളി, ഉത്തരാഖണ്ഡ് സ്വദേശികൾ ഉണ്ടെന്നാണ് വിവരം. സംഭവത്തിൽ നേപ്പാൾ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
Also Read: ബസും ബൈക്കും കൂട്ടിയിടിച്ചു: പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം