രാമനാഥപുരം (തമിഴ്‌നാട്): ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിസ്‌മയമാകാനൊരുങ്ങുകയാണ് രാമേശ്വരം ദ്വീപിനെ ഇന്ത്യൻ ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന പുതിയ പാമ്പ പാലം. പാലത്തിന്‍റെ പണികളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. പാലത്തിനടിയിലൂടെ കപ്പലുകൾക്ക് കടന്നുപോകാൻ കഴിയും വിധത്തിൽ പതിനേഴ് മീറ്റർ ഉയരത്തിൽ സ്ഥാപിച്ച വെർട്ടിക്കൽ സസ്പെൻഷനാണ് ഈ പാലത്തിന്‍റെ പ്രധാന സവിശേഷത. കപ്പലുകൾ കടന്നുപോകുമ്പോൾ ഇവ ലംബമായി ഉയർത്താനാകും.
രാമനാഥപുരം ജില്ലാ മണ്ഡപം മുതൽ രാമേശ്വരം വരെ നീളുന്ന പുതിയ പാലം 550 കോടി രൂപ ചെലവിലാണ് നിർമിച്ചത്. പാലത്തിന്‍റെ ഏതാണ്ട് എല്ലാ പണികളും പൂർത്തീകരിച്ചുകഴിഞ്ഞു. പാലത്തിൻ്റെ മധ്യഭാഗത്ത് കപ്പലുകൾ കടന്നുപോകാന്‍ സ്ഥാപിച്ചിരിക്കുന്ന ഉയർത്താനും താഴ്‌ത്താനും സാധിക്കുന്ന വെർട്ടിക്കൽ ലിഫ്റ്റ് ബ്രിഡ്‌ജിലൂടെ ട്രെയിൻ ഓടിച്ചുകൊണ്ടുള്ള പരിശോധനകളടക്കം ഇപ്പോൾ പുരോഗമിക്കുകയാണ്.
A drone’s-eye view of today’s CRS trial run between Pamban and Mandapam showcases the iconic route against the breathtaking backdrop of the sea.#SouthernRailway pic.twitter.com/Y1jKJOYoql
— Southern Railway (@GMSRailway) November 14, 2024
പരീക്ഷണ ഓട്ടം വിജയം: ഈ മാസം ഏഴിന് രാവിലെ 10.30 മുതല്‍ 2.30 വരെ ഉദ്യോഗസ്ഥര്‍ ഈ പാലം വഴി ട്രെയിന്‍റെ എഞ്ചിനും കോച്ചുകളുമായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. ദക്ഷിണ റെയില്‍വേ സുരക്ഷ കമ്മീഷണര്‍ എ എം ചൗധരിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ പരിശോധനകൾ പാലത്തിൽ പുരോഗമിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതിയ പാമ്പൻ റെയിൽവേ പാലത്തിൻ്റെ അടിത്തറയുടെ നിർമ്മാണമടക്കം പരിശോധിച്ചിട്ടുണ്ടെന്ന് മധുര റെയിൽവേ ഡിവിഷണൽ മാനേജർ ശരത് ശ്രീവാസ്‌തവ മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിൽ ലിഫ്റ്റിങ് സംവിധാനത്തിൻ്റെ പ്രവർത്തന ക്ഷമതയുടെ പരിശോധന നടത്തിയിട്ടുണ്ടെന്നും, നിലവിലുള്ള എല്ലാ സംവിധാനങ്ങളും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ശരത് ശ്രീവാസ്‌തവ വ്യക്‌തമാക്കി.
Watch as the sleek special train zooms across the newly completed #pambanbridge ✨
— Southern Railway (@GMSRailway) November 14, 2024
Captured from above, this high-speed trial run between Pamban & Mandapam stations was closely monitored by the Commissioner of Railway Safety.
A new era in rail travel is here!#SouthernRailway pic.twitter.com/Eg5bFrs0Cr
മണ്ഡപം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് രാമേശ്വരം വരെ 90 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. 15 മിനിറ്റുകൊണ്ട് ട്രെയിൻ ദൂരം പിന്നിടും. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള പഴയ പാമ്പൻ റെയിൽവേ പാലം വളരെ ശോച്യാവസ്ഥയിലായി. ഇതിനെ ദേശീയ സ്‌മാരകമാക്കാനുള്ള തീരുമാനമുണ്ടാകുമെന്നും ശരത് ശ്രീവാസ്‌തവ കൂട്ടിച്ചേർത്തു.
പാമ്പൻ പാലത്തിൻ്റെ ചരിത്രം: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ്, സേതുപതി രാജാക്കന്മാരുടെ കാലം വരെ മണ്ഡപത്തിൽ നിന്ന് കടലിലൂടെ രാമേശ്വരം ദ്വീപിലെത്താൻ ബോട്ടുകൾ ഉപയോഗിച്ചിരുന്നു. 110 വർഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത്, 1911-ൽ മണ്ഡപം - രാമേശ്വരം എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പാലം നിർമ്മിക്കപ്പെട്ടു.
🚆✨Impressive visuals of the special train formation crossing the new Pamban Bridge!
— Southern Railway (@GMSRailway) November 14, 2024
Today, the Commissioner of Railway Safety oversaw a high-speed trial run 🚄 between Pamban & Mandapam stations!🛤️#PambanBridge #Rameswaram #SouthernRailway #IndianRailways pic.twitter.com/MntsAS169u
ഈ പാലത്തിലൂടെയുള്ള സഞ്ചാരികളുടെ ഒഴുക്കാണ് രാമേശ്വരം ദ്വീപ് വൻതോതിൽ വികസിക്കാൻ കാരണമായത്. അതിനുശേഷം 1988 ൽ റോഡ് ഗതാഗതത്തിനായി പാമ്പനിൽ മറ്റൊരു പാലംകൂടി നിർമ്മിച്ച് തുറന്നുകൊടുത്തു. റോഡ് ഗതാഗതത്തിനായി പ്രത്യേക പാലം നിർമ്മിച്ചെങ്കിലും വിനോദസഞ്ചാരികൾ സമുദ്രത്തിലൂടെ ട്രെയിനിൽ യാത്ര ചെയ്യുന്നത് തുടർന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിനിടെ റെയിൽവേ പാലം വിവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു. കടൽക്കാറ്റ് കാരണം അടിക്കടി വരുന്ന തുരുമ്പ്, വർദ്ധിച്ചുവരുന്ന അറ്റകുറ്റപ്പണി ചെലവ് തുടങ്ങിയവയായിരുന്നു പ്രശ്‌നങ്ങൾ . റെയിൽവേ പാലത്തിനടിയിലൂടെ കപ്പലുകളെ കടത്തിവിടുന്ന കോ-സ്‌പാനിംഗ് ഘടനക്ക് അടിക്കടി വന്നിരുന്ന അറ്റകുറ്റപ്പണികൾ പാലത്തിലുടെയുളെള റെയിൽ ഗതാഗതത്തിന് തടസ്സമായി. 2 കിലോമീറ്റർ നീളമുള്ള ഈ പാലത്തിൽ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 10 കിലോമീറ്ററാക്കി നിജപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്ത് പാലം ഉപയോഗിക്കുന്നത് അപകടകരമാകുമെന്ന് ഇന്ത്യൻ റെയിൽവേയുടെ സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതടക്കം പരിഗണിച്ചാണ് ഇന്ത്യൻ റെയിൽവേ പുതിയ റെയിൽവേ പാലം നിർമിക്കാൻ തീരുമാനിക്കുകയും, 2019 ൽ ഇതിനുള്ള പ്രവൃത്തികളാരംഭിക്കുകയുെം ചെയ്‌തത്. 550 കോടി രൂപയാണ് പാലം പണിയാന്‍ ചെലവ് കണക്കാക്കിയത്. റെയിൽവേയുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് പുതിയ പാമ്പൻ പാലം നിർമ്മിക്കാനുള്ള ഉദ്യമം ഏറ്റെടുത്ത് വിജയമാക്കിയത്.
Shri A.M. Chowdhary, Commissioner of Railway Safety, Southern Circle, Bengaluru conducted a high-speed trial between Pamban and Mandapam, marking a milestone as this engineering marvel, the New Pamban Bridge, nears commissioning #SouthernRailway pic.twitter.com/AXA8y20lTy
— Southern Railway (@GMSRailway) November 14, 2024
ലംബമായി തുറക്കുന്ന ഇന്ത്യയിലെ ആദ്യ പാലമായിരിക്കും പുതിയ പാമ്പന്‍ പാലം. വലിയ കപ്പലുകളെ കടത്തിവിടാന്‍ പാകത്തിന് സെൻട്രൽ ലിഫ്റ്റിങ് ഗർഡർ 17 മീറ്റർ ഉയർത്താനാകും. ഈ പാലത്തിന്‍റെ അടുത്തുകൂടി പോകുന്ന വാഹന ഗതാഗതത്തിനുള്ള പാലത്തിൻ്റെ അതേ ഉയരത്തിലാണ് ഗർഡർ പൊങ്ങുക .
പാമ്പനിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഛത്രക്കുടി റെയിൽവേ സ്റ്റേഷനിലാണ് പാലത്തിൻ്റെ ഗർഡറുകളുടെ നിർമാണം നടന്നത്. ലഖ്‌നൗ റെയിൽവേ റിസർച്ച് ഡിസൈൻ സ്റ്റാൻഡേർഡൈസേഷൻ ഓർഗനൈസേഷൻ്റെ സഹായത്തോടെയാണ് ഗർഡറുകൾ നിർമിച്ചത്.
പാലത്തിന്‍റെ ഭാഗമായി കടലിൽ 333 കോൺക്രീറ്റ് ഫൗണ്ടേഷനുകളും, 101 കോൺക്രീറ്റ് തൂണുകളും നിർമിച്ചിട്ടുണ്ട്. ഭാവിയിൽ ഇരട്ടപ്പാത ആവശ്യം വന്നേക്കും എന്നത് കണക്കിലെടുത്ത് അടിത്തറയും തൂണുകളും വീതികൂട്ടിയാണ് പണിഞ്ഞിരിക്കുന്നത്. എന്നാൽ നിലവിലെ ആവശ്യം കണക്കിലെടുത്ത് ഒരു റെയിൽവേ ലൈൻ മാത്രമാണ് ഇപ്പോൾ നിർമിക്കുന്നന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്.
Also Read: ഇന്ത്യയുടെ എഞ്ചിനീയറിങ് വിസ്‌മയമാകാന്‍ പാമ്പന്‍ പാലം