ദ്വൈമാസ ധന നയ പ്രഖ്യാപനത്തിനിടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നമ്മള്‍ പണപ്പെരുപ്പത്തിനെതിരെ നടത്തുന്ന പോരാട്ടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. രണ്ട് വര്‍ഷം മുമ്പ് ഇതേ സമയം ഉപഭോക്‌തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം 7.8 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നിരുന്നു.
പണപ്പെരുപ്പം മുറിക്കുള്ളിലെ ആന ആയിരുന്നു. ഈ ആന ഇപ്പോള്‍ ഒന്ന് നടക്കാനിറങ്ങിയിരിക്കുന്നു. മിക്കവാറും കാട്ടിലേക്കുള്ള ഒരു തിരിച്ച് പോക്ക് ആകാം. നമ്മള്‍ കാട്ടിലേക്ക് പോയ ആനയെ പോലെ കുറച്ച് സമയം കാക്കണം. സമ്പദ്ഘടനയുടെ മികച്ച താത്‌പര്യങ്ങള്‍ക്കായി സിപിഐ പണപ്പെരുപ്പം നിയന്ത്രിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ അതിനെ നമ്മുടെ വരുതിയിലാക്കേണ്ടതുമുണ്ട്. ഈ നേട്ടത്തില്‍ എത്തുന്നത് വരെ നമ്മുടെ ജോലി തുടരണമെന്നും കഴിഞ്ഞ ദിവസം ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആന ശരിക്കും കാട്ടിലേക്ക് തിരിച്ച് പോകുമോ? പണപ്പെരുപ്പം കുറയുന്നുവെന്ന സിദ്ധാന്തത്തെ ദ്വൈമാസ ഗാര്‍ഹിക പണപ്പെരുപ്പ പ്രതീക്ഷ സര്‍വേ ചോദ്യം ചെയ്യുന്നു. മാര്‍ച്ച് രണ്ടിനും പതിനൊന്നിനുമിടയിലാണ് ഈ സര്‍വേ നടത്തിയത്. 19 നഗരങ്ങളില്‍ നിന്നുള്ള 6083 പേര്‍ സര്‍വേയില്‍ പങ്കെടുത്തു.
നിലവിലെ പണപ്പെരുപ്പ നിരക്ക് 8.1 ശതമാനം വരെയാകുമെന്നാണ് സര്‍വേ പറയുന്നത്. പണപ്പെരുപ്പം അടുത്ത മൂന്ന് മാസവും ഒരു വര്‍ഷവും യഥാക്രമം 9.0 ശതമാനവും, 9.8 ശതമാനവും ആയിരിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. മുന്‍ സര്‍വേയെക്കാള്‍ നേരിയ കുറവ് ഇതിലുണ്ടെങ്കിലും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് തന്നെയിരിക്കും എന്നാണ് സൂചന.
ഇത്തരം നടപടികള്‍ എത്രമാത്രം സത്യസന്ധമാകും? രാജ്യത്തെ ഗാര്‍ഹിക ഉപഭോക്താക്കളുടെ സാമ്പിള്‍ മൊത്തം ഗാര്‍ഹിക ഉപഭോക്താക്കളുടെ യഥാര്‍ത്ഥ എണ്ണത്തെ പ്രതിഫലിപ്പിക്കുന്നതാണ്. 2024ഓടെ ഇത് 3190 എന്ന ലക്ഷത്തിലെത്തും.
എന്ത് കൊണ്ടാണ് പണപ്പെരുപ്പ പ്രതീക്ഷകള്‍ക്ക് ഇത്രയും പ്രാധാന്യം? നാസിക്കിലുണ്ടായ കനത്ത മഴ ഇവിടുത്തെ ഉള്ളിക്കൃഷിയെ പാടെ നശിപ്പിച്ചതിനാല്‍ ഉള്ളിവില വര്‍ദ്ധിക്കാമെന്ന് കരുതുക. നിങ്ങള്‍ പോയി ഇന്നേ കുറച്ച് കൂടുതല്‍ ഉള്ളി വാങ്ങി സൂക്ഷിക്കും. അത് കൊണ്ട് തന്നെ ഗാര്‍ഹിക ഉപയോക്ത സാധനങ്ങളുടെ വില വര്‍ദ്ധനയെ നേരിടാന്‍ ഇത്തരം ചിലത് സാധ്യമാണ്.
2024 ഫെബ്രുവരിയിലെ 5.09 എന്ന സിപിഐയുടെ അടിസ്ഥാനത്തിലാണ് പണപ്പെരുപ്പ നിരക്ക് കണക്കിക്കിയിരിക്കുന്നത്. നയരൂപീകരണക്കാര്‍ പണപ്പെരുപ്പ സാധ്യതകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്.
പലപ്പോഴും വിശകലനക്കാര്‍ പ്രതീക്ഷിക്കുന്ന പണപ്പെരുപ്പത്തിന് ഊന്നല്‍ നല്‍കാറില്ല. അതായത് പണപ്പെരുപ്പം കൂടുമോ കുറയുമോ നിലവിലെ സ്ഥിതിയില്‍ തുടരുമോ എന്ന കാര്യമൊന്നും പരിഗണിക്കുകയേ ഇല്ല. ആര്‍ബിഐയുടെ ഗാര്‍ഹിക പണപ്പെരുപ്പ പ്രതീക്ഷ സര്‍വേയില്‍ ചില രസകരമായ ഫലങ്ങളുണ്ട്. മൂന്ന് മാസം മുമ്പുള്ള പ്രതീക്ഷയില്‍ വില (76.5%) ഏറ്റവും ഉയരത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷ. ചിലതിന് വില കുറയാനും സ്ഥിരത നിലനിര്‍ത്താനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് 3.9, 19.6 എന്നീ നിരക്കുകളിലാണെന്നും വിലയിരുത്തി. വില വര്‍ദ്ധന നിലവിലുള്ളതിനെക്കാള്‍ 53.1 ശതമാനം എന്ന നിരക്കിലായിരിക്കുമെന്നും വിലയിരുത്തി. വിലക്കയറ്റവും, വില സ്ഥിരതയും വില ഇടിവും 87.4%, 9.7%,2.9% എന്ന നിരക്കിലായിരിക്കും. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത 64.7ശതമാനം പേരും ഒരു വര്‍ഷത്തിന് ശേഷം വര്‍ധന നിലവിലേക്കാള്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതികരിച്ചത്. അതായത് വരും മാസങ്ങളിലും വര്‍ഷത്തിലും ഒരുവര്‍ദ്ധന ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നു.
നിലവിലെ പണപ്പെരുപ്പം 10-11 ശതമാനമാകുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും അതായത് 1170 പേര്‍ പ്രതികരിച്ചത്. അടുത്ത മൂന്ന് മാസത്തെയും ഒരു വര്‍ഷത്തെയും പണപ്പെരുപ്പം പതിനാറ് ശതമാനത്തിലേറെ ആകുമെന്നാണ് മിക്കവരും പ്രതികരിച്ചത്. 6083 പേരില്‍ 937ഉം ,1096 പേരും ഇത്തരത്തില്‍ പ്രതികരിച്ചു.
ആന കാട്ടിലേക്ക് തിരിച്ച് പോകില്ല. ഇന്ത്യന്‍ സമ്പദ്ഘടന ഇപ്പോഴും പണപ്പെരുപ്പ കാട്ടില്‍ നിന്ന് പുറത്ത് കടന്നിട്ടില്ല. അച്ഛാ ദിന്‍ തിരികെ എത്തിയെന്ന് കരുതി ആഘോഷിക്കാറായിട്ടില്ല. പണപ്പെരുപ്പ ഭൂതം ഇന്ത്യയെ ഇനിയും കുറച്ച് കൂടി അലോസരപ്പെടുത്തും. എങ്കിലും റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ നിലനിര്‍ത്തിയത് കരുതലോടെയുള്ള നീക്കമാണ്.
Also Read: റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ തുടര്‍ച്ചയായ ഏഴാം തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്
ലേഖനത്തിലെ ആശയങ്ങള്‍ തികച്ചും വ്യക്തിപരം. സ്ഥാപനത്തിന് ഇതുമായി യാതൊരു ബന്ധവും ഇല്ല.