ETV Bharat / bharat

ഗ്യാനേഷ് കുമാറും സുഖ്‌ബീര്‍ സിങ് സന്ധുവും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍

author img

By ETV Bharat Kerala Team

Published : Mar 14, 2024, 2:26 PM IST

Updated : Mar 14, 2024, 5:32 PM IST

തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തെരഞ്ഞെടുത്തത് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി. 10 പേരടങ്ങുന്ന ലിസ്റ്റ് സമിതിയ്‌ക്ക് മുന്നിലെത്തിയിരുന്നു.

election commissioners short list  election commissioners selection  ECI selection process  appointment of ECI
election-commissioners-short-list

ഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉന്നത പാനലിലെ ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് സുഖ്‌ബീര്‍ സിങ് സന്ധുവിനെയും ഗ്യാനേഷ് കുമാറിനെയും തെരഞ്ഞെടുത്തു (new election commissioners Sukhbir Singh Sandhu and Gyanesh Kumar). അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പൊതു തെരഞ്ഞെടുപ്പ് പടി വാതില്‍ക്കലെത്തി നില്‍ക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ആരെ നാമ നിര്‍ദേശം ചെയ്യും എന്ന് രാജ്യം ഉറ്റുനോക്കിയിരുന്നു.

അരുണ്‍ ഗോയല്‍ രാജി വച്ചതിനെത്തുടര്‍ന്നുള്ള ഒരു സീറ്റും അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ചതിനെത്തുടര്‍ന്ന് നേരത്തേയുണ്ടായ ഒഴിവും ആണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിശ്ചയിച്ചത്.

ലഭിച്ച സൂചനകളനുസരിച്ച് 10 പേരുകളടങ്ങിയ ലിസ്റ്റാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റി മുമ്പാകെ പരിഗണനയ്ക്ക് വരിക. ജെ ബി മഹാപത്ര, ദിനകര്‍ഗുപ്‌ത, രാധ എസ് ചൗഹാന്‍, സഞ്ജയ് മിശ്ര എന്നിവരും പട്ടികയിലുണ്ടായിരുന്നു (election commissioners short list). കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളിന്‍റെ നേതൃത്വത്തിലുള്ള സെര്‍ച്ച് കമ്മിറ്റിയാണ് പട്ടികയിലുള്‍പ്പെടുത്തേണ്ട പേരുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌തത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നതനുസരിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റിക്ക് ചുരുക്കപ്പട്ടികയില്‍ ഇല്ലാത്തവരെയും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാം എന്നതാണ് പുതിയ നിയമത്തിലെ പ്രത്യേകത.

Last Updated : Mar 14, 2024, 5:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.