ന്യൂഡൽഹി: പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്‌ടർ കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ നേരിടുന്ന 2,437 ജിയോ യൂസര്‍മാരില്‍ നിന്നുള്ള പരാതികൾ രേഖപ്പെടുത്തി. ഉച്ചയ്‌ക്ക് 1:42 ഓടെയാണ് പ്രശ്‌നം എല്ലാവരെയും ബാധിച്ചുതുടങ്ങിയത്.
ഡൗൺഡിറ്റക്‌ടർ പറയുന്നതനുസരിച്ച്, പരാതിക്കാരിൽ 54 ശതമാനത്തിലധികം പേർ മൊബൈൽ ഇൻ്റർനെറ്റ് പ്രശ്‌നങ്ങൾ നേരിടുന്നു. റിപ്പോർട്ട് ചെയ്‌തിട്ടുള്ളതില്‍ 38 ശതമാനവും കമ്പനിയുടെ ബ്രോഡ്ബാൻഡ് സർവീസായ ജിയോ ഫൈബറുമായി ബന്ധപ്പെട്ടവയാണ്. ഏഴ് ശതമാനം പേർക്കാണ് മൊബൈൽ നെറ്റ്‌വർക്കുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായത്.
കൂടുതലും സേവനം ലഭിക്കുന്നതിൽ തടസം നേരിട്ടത് ഡൽഹിയിലെ ജിയോ ഉപഭോക്താക്കൾക്കാണ്. എയർടെൽ ഉപഭോക്താക്കൾക്കും രാജ്യത്തിന്‍റെ ചിലയിടങ്ങളിൽ സർവീസ് ലഭിക്കാതെ വന്നതായി റിപ്പോർട്ടുണ്ട്.
വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, എക്‌സ്, സ്‌നാപ്‌ചാറ്റ്, യൂട്യൂബ്, ഗൂഗിൾ എന്നിവയുൾപ്പെടെ എല്ലാ ദൈനംദിന ഉപയോഗ ആപ്ലിക്കേഷനുകളും ആക്‌സസ് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിഞ്ഞിരുന്നില്ല. ഇതിനാല്‍ രാജ്യത്തുടനീളം ജിയോ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
ALSO READ: 'ഗൂഗിൾ ജെമിനി' ഇനി മലയാളത്തിലും; എഐ അസിസ്‌റ്റൻ്റില്‍ ഒന്‍പത് ഇന്ത്യന്‍ ഭാഷകൾ കൂടി ഉൾപ്പെടുത്തി