ബെംഗളുരു: ദളിതുകളുടെ മോക്ഷത്തിനായാണ് ഭരണഘടന ഉണ്ടാക്കിയിരിക്കുന്നതെന്നൊരു പ്രചരണം കാലങ്ങളായി രാജ്യത്ത് നടക്കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ(Negative propaganda). രാജ്യത്തെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസരിച്ചല്ല ഇത് രൂപപ്പെടുത്തിയിരിക്കുന്നത് എന്ന ആരോപണവുമുണ്ട്.
പ്രതിലോമകരമായ ഇത്തരം പ്രചരണങ്ങള്‍ അംഗീകരിക്കാനാകില്ല. പാലസ് ഗ്രൗണ്ടില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ഭരണഘടന-ദേശീയ ഐക്യം എന്ന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭരണഘടനാവിരുദ്ധരാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് എന്നതും തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെക്കുറിച്ച് ഭരണഘടന കൃത്യമായി പറയുന്നുണ്ട്(Constitution).
ഭരണഘടനയ്ക്കെതിരെയുള്ള പ്രചരണങ്ങള്‍ ഭരണഘടന നിലവില്‍ വന്ന 1950 ജനുവരി 26 മുതല്‍ നടക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ഭരണഘടനയെ സംരക്ഷിച്ചെങ്കില്‍ മാത്രമേ നമുക്ക് നിലനില്‍പ്പുള്ളൂ, അല്ലെങ്കില്‍ നാമെല്ലാം അപകടത്തിലാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ അസമത്വങ്ങള്‍ തുടച്ച് നീക്കേണ്ടത് ഓരോ സര്‍ക്കാരുകളുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു(Karnataka CM).
സാമൂഹ്യ, സാമ്പത്തിക അസമത്വമുള്ള ഒരു സമൂഹത്തില്‍ സാമൂഹ്യ ജനാധിപത്യത്തിലൂടെ മാത്രമേ രാഷ്‌ട്രീയ ജനാധിപത്യം കൊണ്ടുവരാനാകൂ. ഭരണഘടന നിലനില്‍ക്കണമെങ്കില്‍ അധികാരം ആരുടെ കൈകളില്‍ ആകണമെന്നത് പ്രധാനമാണ്. ഭരണഘടനയെ പിന്തുണയ്ക്കുന്നവരുടെ കൈകളിലാകണം അധികാരം അപ്പോള്‍ മാത്രമേ അതിന് നിലനില്‍പ്പുണ്ടാകൂ. മാനവിക സമൂഹം കെട്ടിപ്പടുക്കണമെന്നും സമത്വം വേണമെന്നും ആഗ്രഹിക്കുന്നവരുടെ കൈകളിലാകണം അധികാരം. എങ്കില്‍ മാത്രമേ ഭരണഘടന നിലനില്‍ക്കൂ എന്നും സിദ്ദരാമയ്യ കൂട്ടിച്ചേര്‍ത്തു.
Also Read: ബിജെപിയുടെ ഇഷ്‌ടവിനോദം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഒളിച്ചുകളി; സിദ്ധരാമയ്യ