ന്യൂഡല്‍ഹി : നീറ്റ് പിജി 2024 ഫലം പുറത്തുവിട്ട് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBENS). ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഫലം അറിയാനാകും. nbe.edu.in, natboard.edu.in എന്നീ വെബ്‌സൈറ്റുകളാണ് റിസള്‍ട്ടിനായി സന്ദര്‍ശിക്കേണ്ടത്.
ഫലം എങ്ങനെ അറിയാം:
- ഔദ്യോഗിക വെബ്‌സൈറ്റായ nbe.edu.in സന്ദര്‍ശിക്കുക.
- നീറ്റ് പിജി ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക.
- NEET PG Outcome 2024 എന്ന ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- സ്‌ക്രീനില്‍ ദൃശ്യമാകുന്ന NEET PG 2024 പിഡിഎഫില്‍ നിങ്ങളുടെ നമ്പര്‍ അനുസരിച്ച് ഫലം കാണാം. റിസള്‍ട്ടിന്‍റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്‌ത് സൂക്ഷിക്കാവുന്നതാണ്.
പരീക്ഷ ഫലത്തിന് പുറമെ കട്ട് ഓഫ് മാര്‍ക്കും എന്‍ബിഇഎന്‍എസ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയില്‍ വിവിധ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ മാര്‍ക്കിനെ കുറിച്ചുള്ള വിവരങ്ങളാണ് കട്ട് ഓഫിലുള്ളത്.
പൊതു അല്ലെങ്കില്‍ ഇഡബ്ല്യുഎസ് (EWS) വിഭാഗത്തിന് 50 ശതമാനം മാര്‍ക്ക് ആണ് കട്ട് ഓഫ്. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങള്‍ക്ക് 40 ശതമാനവും യുആര്‍ പിഡബ്ല്യുഡി വിഭാഗത്തിന് 45 ശതമാനവുമാണ് കട്ട് ഓഫ്. 2,28,540 വിദ്യാര്‍ഥികളാണ് ഓഗസ്റ്റ് 14ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.