ETV Bharat / bharat

നീറ്റ് വിവാദം: കോൺഗ്രസ് പോരാടുന്നത് നീതിക്ക് വേണ്ടി; സ്റ്റാലിന് കത്തയച്ച് രാഹുൽ ഗാന്ധി - Rahul Gandhi letter to Stalin

author img

By PTI

Published : Jul 14, 2024, 10:02 PM IST

നീറ്റ് നിർത്തലാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ നിയമസഭകളിൽ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ നേരത്തെ കത്തയച്ചിരുന്നു.

സ്റ്റാലിന് കത്തയച്ച് രാഹുൽ ഗാന്ധി  STALIN STAND ON NEET  RAHUL GANDHI TO TAMILNADU CM  NEET SCAM
M K Stalin, Rahul Gandhi (ETV Bharat)

ചെന്നൈ: നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് നീതി ലഭിക്കാൻ തങ്ങൾ പോരാടുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കത്തിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. തമിഴ്‌നാട് സർക്കാർ തന്നെയാണ് രാഹുൽ ഗാന്ധി സ്റ്റാലിന് കത്തയച്ച വിവരം അറിയിച്ചത്.

നീറ്റ് സംബന്ധിച്ച് ഇക്കഴിഞ്ഞ ജൂൺ 28ന് സ്റ്റാലിൻ രാഹുലിന് കത്തയച്ചിരുന്നു. ഈ കത്തിന് നന്ദി അറിയിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് സ്റ്റാലിന് മറുപടി എഴുതിയതെന്ന് സർക്കാർ അറിയിച്ചു. കേന്ദ്ര ഗവൺമെൻ്റിൻ്റെയും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെയും 'വലിയ പരാജയം' ബാധിച്ച ആയിരക്കണക്കിന് വിദ്യാർഥികളെ കഴിഞ്ഞ ഒരു മാസത്തിനിടെ താൻ കണ്ടുമുട്ടിയതായി കത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

ഇരുപത്തിനാല് ലക്ഷം വിദ്യാർഥികൾക്ക് എത്രയും പെട്ടെന്ന് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2024 ജൂൺ 4നാണ് നീറ്റ്-യുജി ഫലം പ്രഖ്യാപിച്ചത്. പിന്നാലെ പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നു.

വിദ്യാർഥികളുടെ നീതിക്കായി കോൺഗ്രസ് പാർട്ടി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ ഘടനയിലെ പ്രത്യക്ഷമായ പോരായ്‌മകൾ നീറ്റ് തുറന്നുകാട്ടിയെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ ഇത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദരിദ്രരായ വിദ്യാർഥികൾക്ക് കോച്ചിങ് സെൻ്ററുകളിൽ പോകാൻ കഴിയാത്തതും മത്സരിക്കാനുള്ള അവസരമില്ലാത്തതുമായ ദുരവസ്ഥ അടിവരയിടുന്ന, നീറ്റിനെ കുറിച്ച് അടുത്തിടെ പാർലമെൻ്റിൽ നടത്തിയ പ്രസംഗം രാഹുൽ ഗാന്ധി തൻ്റെ കത്തിൽ പരാമർശിച്ചതായി സർക്കാർ പ്രസ്‌താവനയിൽ പറയുന്നു. 'നികുതി പണം തീർന്നുപോയ, സംസ്ഥാന ഭരണത്തിലുള്ള മെഡിക്കൽ കോളജുകളിൽ ചില പ്രത്യേകാവകാശമുള്ളവർക്ക് മാത്രം അവസരം ലഭിക്കുന്നത് തടയുന്നതിനുള്ള പങ്കിട്ട ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ പൊതുമേഖല മെഡിക്കൽ വിദ്യാഭ്യാസ - അടിസ്ഥാന സൗകര്യങ്ങളുടെ മുൻനിര സംസ്ഥാനമായി മാറാൻ കഴിഞ്ഞതിൽ തമിഴ്‌നാടിനെ രാഹുൽ ഗാന്ധി പ്രശംസിച്ചു. സംസ്ഥാനത്തിന് ശക്തമായ പൊതുജനാരോഗ്യ ഇൻഫ്രാസ്‌ട്രക്‌ചർ ഉണ്ടെന്നും അതിനെ ദുർബലപ്പെടുത്താനുള്ള ഏത് ശ്രമവും ചെറുക്കണമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

അതേസമയം, നീറ്റ് സംബന്ധിച്ച ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, നീറ്റ് നിർത്തലാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ നിയമസഭകളിൽ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ജൂൺ 28ന് സ്റ്റാലിൻ കത്തയച്ചിരുന്നു. നീറ്റിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കിയതിന് പിന്നാലെ ആയിരുന്നു ഇത്.

ALSO READ: 'പ്രവേശന പരീക്ഷകള്‍ നടത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം': നീറ്റ് വിവാദത്തില്‍ കേന്ദ്രത്തിനെതിരെ പി ചിദംബരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.