റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ബസ്‌തറില്‍ 2024 ജനുവരി മുതല്‍ ഇതുവരെ മാത്രം ഇരുന്നോറോളം നക്‌സലൈറ്റുകളെ വധിച്ചതായി പൊലീസ്. 309 ദിവസത്തിനിടെ 189 നക്‌സലൈറ്റുകള്‍ക്കാണ് മേഖലയില്‍ ജീവൻ നഷ്‌ടമായതെന്ന് ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് സുന്ദര്‍രാജ് ഇടിവി ഭാരതിനോട് പറഞ്ഞു. അന്വേഷണ സംഘം പത്ത് കോടിയോളം രൂപ വിലയിട്ടിരുന്ന നക്‌സലൈറ്റുകളെയാണ് വിവിധ സേനാവിഭാഗങ്ങള്‍ ഈ വര്‍ഷം വധിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ആകെ 9 കോടി 72 ലക്ഷമാണ് ഇവരുടെ വിവരങ്ങള്‍ കൈമാറുന്നവര്‍ക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ അഞ്ച് സംസ്ഥാനതല നേതാക്കളും ഈ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. നിരോധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ (പിഎൽജിഎ) ഡിവിഷണൽ കമ്മിറ്റി അംഗങ്ങളായ (ഡിവിസിഎം) 10 പേരും ഈ വര്‍ഷം വധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നക്‌സലൈറ്റുകള്‍ കൊള്ളയടിച്ച 229 ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ലൈറ്റ് മെഷീൻ ഗണ്ണുകള്‍ (എൽഎംജി), എകെ-47, ഇൻസാസ് റൈഫിളുകൾ, അഡ്വാൻസ്‌ഡ് സ്‌നിപ്പർ ലോങ് റേഞ്ച് (എഎസ്എൽആർ) ആയുധങ്ങൾ, സെമി ഓട്ടോമാറ്റിക് തോക്കുകൾ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. കൂടാതെ, മാവോയിസ്റ്റുകൾ നിര്‍മിച്ച ബിജിഎൽ ലോഞ്ചറുകളും മറ്റു ആയുധങ്ങളും കണ്ടെടുത്തതായും സുന്ദർരാജ് പി വ്യക്തമാക്കി. സേനാംഗങ്ങളിൽ നിന്ന് നക്‌സലൈറ്റുകൾ നേരത്തെ മോഷ്‌ടിച്ച ആയുധങ്ങളും കണ്ടെടുത്തവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
Also Read: ബസ്‌തറിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടല്‍; രണ്ട് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു