ETV Bharat / bharat

വയനാട്ടിൽ അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠ ആഘോഷമാക്കാൻ എൻഡിഎ; പ്രകാശ് ജാവദേക്കർ പങ്കെടുക്കും - പൊൻകുഴി ശ്രീരാമ ക്ഷേത്രം

Ayodhya Consecration at Wayanad: അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠ വയനാട് മണ്ഡലത്തിൽ ആഘോഷമാക്കാൻ എൻഡിഎ. പ്രകാശ് ജാവദേക്കറും തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും. പ്രതിഷ്‌ഠ ചടങ്ങ് വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

Ram Temple Consecration Wayanad  Wayanad NDA Celebration  പൊൻകുഴി ശ്രീരാമ ക്ഷേത്രം  Ayodhya Consecration at Wayanad
NDA to Celebrate Ram Temple Consecration in Rahul Gandhis Wayanad Constituency
author img

By ETV Bharat Kerala Team

Published : Jan 19, 2024, 11:52 PM IST

വയനാട്: അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠയോടനുബന്ധിച്ച് രാഹുൽ ഗാന്ധി എംപിയായ വയനാട് മണ്ഡലത്തിൽ വൻ ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി എൻഡിഎ(NDA Plans Grand Celebration in Rahul Gandhis Wayanad Constituency). മുൻ കേന്ദ്രമന്ത്രിയും കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറിന്‍റെ നേതൃത്വത്തിലാകും ആഘോഷങ്ങൾ നടക്കുക. രാഹുലിന്‍റെ മണ്ഡലമായതിനാൽ തന്നെ പരിപാടിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു.

സുൽത്താൻ ബത്തേരി- മൈസൂരു റോഡിനു സമീപത്തെ പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിലാകും ആഘോഷങ്ങൾ നടക്കുക. ക്ഷേത്രത്തിന് രാമായണവുമായി ബന്ധമുണ്ടെന്നാണ് ഐതിഹ്യം. ഇവിടെ നടക്കുന്ന ആഘോഷ പരിപാടിയിൽ പ്രകാശ് ജാവദേക്കറും കേരളത്തിലെ എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളിയും എത്തിച്ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന പ്രതിഷ്‌ഠ ചടങ്ങ് പൊൻകുഴി ക്ഷേത്രത്തിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

വയനാട്‌ ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തിലാണ്‌ പുരതാനമായ ശ്രീരാമ സീതാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സീതയുടെ കണ്ണുനീർ കൊണ്ടു രൂപപ്പെട്ടതാണ് ഇവിടത്തെ കുളമെന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടുനില ശ്രീകോവിലുള്ള ഇവിടെ ഒറ്റ പീഠത്തില്‍ തന്നെയാണ് നാല്‌ വിഗ്രഹങ്ങളുടെ പ്രതിഷ്‌ഠ. ശ്രീരാമന്‍, സീത, ലക്ഷ്‌മണന്‍, ഹനുമാന്‍, ദക്ഷിണാമൂര്‍ത്തിയുടെ എന്നിവരുടെ പ്രതിഷ്‌ഠയാണ് ഇവിടെ പ്രധാനമായുള്ളത്. ഇതോടൊപ്പം ഗണപതി, സുബ്രഹ്മണ്യൻ, ദുർഗ്ഗ, അയ്യപ്പൻ, ഗോശാലകൃഷ്‌ണൻ, മലദൈവങ്ങൾ എന്നിവരുടെ പ്രതിഷ്‌ഠയുമുണ്ട്.

വയനാട്ടിൽ നടക്കുന്ന പരിപാടിക്ക് രാജ്യവ്യാപക പ്രചാരം നൽകാനാണ് ബിജെപിയുടെ നീക്കം. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന പരിപാടി അയോധ്യയിലെ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കോൺഗ്രസ് പാർട്ടിക്കും നേതൃത്വത്തിനും ക്ഷീണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.