ബീജാപൂര്‍(ഛത്തീസ്‌ഗഡ്): ബിജെപി ബിസിനസ് സെല്ലിന്‍റെ വൈസ് പ്രസിഡന്‍റ് കൈലാസ് നാഗിനെ നക്‌സലുകള്‍ വധിച്ചു. ഇദ്ദേഹത്തെ കോത്‌മേട്ടയില്‍ നിന്നാണ് നക്‌സലുകള്‍ തട്ടിക്കൊണ്ടു പോയത്. നക്‌സലുകള്‍ ഇദ്ദേഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു(Kailash Nag).
ബിജാപ്പൂരിലെ ജങ്‌ല സ്വദേശിയാണ് ഇദ്ദേഹം. ജഗ്‌ലയിലെ കോത്‌മേട്ടില്‍ ഒരു കുളം നിര്‍മ്മിക്കുന്നതിനിടെയാണ് സംഭവം. പിന്നീട് അദ്ദേഹത്തിന്‍റെ ജെസിബി ഇവര്‍ കത്തിച്ച് കളയുകയും ചെയ്‌തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബിജാപ്പൂര്‍ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു(BJP Leader).
വെള്ളിയാഴ്‌ച രാത്രിയില്‍ ബിജെപി നേതാവ് തിരുപ്പതി കത്‌ലയെ നക്‌സലുകള്‍ വധിച്ചിരുന്നു. ഒരു വിവാഹത്തില്‍ സംബന്ധിക്കാന്‍ പോകും വഴിയാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. നക്‌സലുകള്‍ അദ്ദേഹത്തെ കഴുത്തിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയത്(Naxalites).
നക്‌സലുകള്‍ കൊലപ്പെടുത്തിയ ബിജെപി നേതാക്കള്‍
2023 ഫെബ്രുവരി 5- നീല്‍കാന്ത് കക്കീം,ബിജാപ്പൂര്‍
2023 ഫെബ്രുവരി10-സാഗര്‍ സാഹു, നാരായണ്‍പൂര്‍
ഫെബ്രുവരി 11-രാംധര്‍ അലാമി, ദന്തേവാഡ
2023 മാര്‍ച്ച് 29- രാംജി ദോദി
2023 ജൂണ്‍ 21-അര്‍ജുന്‍ കക്ക
2023 ഒക്‌ടോബര്‍ 20-ബിര്‍ജു താരം, മോഹ്‌ല മാന്‍പൂര്‍
2023 നവംബര്‍4-രത്തന്‍ ദുബെ, നാരായണ്‍പൂര്‍
Also Read: ഛത്തീസ്‌ഗഡിൽ വീണ്ടും പൊലീസ് നക്‌സല്‍ ഏറ്റുമുട്ടൽ ; കോണ്‍സ്‌റ്റബിളും നക്‌സലൈറ്റും കൊല്ലപ്പെട്ടു