കാങ്കർ : ഛത്തീസ്‌ഗഡിൽ പൊലീസും നക്‌സലൈറ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസ് കോൺസ്‌റ്റബിളും ഒരു നക്‌സലൈറ്റും കൊല്ലപ്പെട്ടു. സംസ്ഥാനത്തെ കാങ്കർ ജില്ലയിൽ ഞായറാഴ്‌ചയാണ് സംഘർഷമുണ്ടായത്. സംസ്ഥാന പൊലീസിന്‍റെ യൂണിറ്റായ ബസ്‌തർ ഫൈറ്റേഴ്‌സിലെ കോൺസ്‌റ്റബിൾ രമേഷ് കുറേത്തിയാണ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു (Police Constable And Naxalite Killed In An Encounter).
ഛോട്ടേബെത്തിയ പൊലീസ് സ്‌റ്റേഷനു കീഴിൽ ഹിദൂർ ഗ്രാമത്തിനടുത്തുള്ള വനത്തിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനു പോയ സമയത്താണ് വെടിവയ്‌പ്പുണ്ടായതെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. ഹിദുർ വനത്തിൽ നക്‌സലൈറ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഒരു നക്‌സലൈറ്റിന്‍റെ മൃതദേഹവും ഒരു എകെ 47 തോക്കും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ:ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍ : മൂന്ന് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു
നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു : സുരക്ഷ ഉദ്യോഗസ്ഥരും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ബീജാപൂരില്ലെ ജംഗ്ല പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വനത്തിൽ ഫെബ്രുവരി 27നാണ് ഏറ്റുമുട്ടലുണ്ടായത് (Naxalites killed In Chhattisgarh).
ജില്ല റിസർവ് ഗാർഡിന്‍റെയും (DRG) സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെയും (CRPF) പ്രത്യേക സംഘങ്ങൾ നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ്സം ഘർഷമുണ്ടായത് (Central Reserve Police Force (CRPF). സുരക്ഷാസേന ഛോട്ടേ തുംഗലി വനത്തിന് സമീപം എത്തിയപ്പോള്‍ നക്‌സലൈറ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത് (Encounter In Bijapur).