ന്യൂഡല്‍ഹി: നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും സത്യ പ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി മൂന്ന് തവണ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്. വൈകിട്ട് ഏഴേ കാലോടെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് മോദിക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.
മോദിക്ക് ശേഷം രാജ്‌നാഥ് സിങ്ങ്, നിതിന്‍ ഗഡ്‌കരി, അമിത് ഷാ, ജെ പി നദ്ദ, ശിവരാജ്‌സിങ്ങ് ചൗഹാന്‍, നിര്‍മ്മല സീതാരാമന്‍, എസ് ജയശങ്കര്‍, മനോഹര്‍ലാല്‍ ഖട്ടാര്‍, എച്ച് ഡി കുമാരസ്വാമി, പീയൂഷ് ഗോയല്‍ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്‌തു.
നേപ്പാള്‍ പ്രധാനമന്ത്രി പുഷ്‌പകമല്‍ ദഹല്‍ പ്രചണ്ഡ, ശ്രീലങ്കന്‍ പ്രസിഡന്‍റ് റനില്‍ വിക്രമസിന്‍ഹെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ദഷോ ഷെറിങ് ടോബ്‌ഗേ, മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ദ് ജുഗനൗത്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സീഷെല്‍സ് വൈസ് പ്രസിഡന്‍റ് അഹമ്മദ് അഫിഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Also Read: മോദിയുടെ മൂന്നാമൂഴത്തില്‍ പഴയ പ്രമുഖർ ഒഴിവാകും; പകരമെത്തുന്നത് ഇവര്‍