ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം കന്യാകുമാരിയില്‍ പുരോഗമിക്കുന്നു. വിവേകാനന്ദ സ്‌മാരകത്തില്‍ 45 മണിക്കൂറാണ് മോദിയുടെ ധ്യാനം. ഇന്നലെ രാത്രി ഏഴരയോടെയാണ് മോദി ധ്യാനമിരിപ്പ് ആരംഭിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയുള്ള മോദിയുടെ ധ്യാനം ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് അദ്ദേഹം കന്യാകുമാരിയിലേക്ക് എത്തിയത്. തീരത്തെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം ആറ് മണിയോടെയായിരുന്നു അദ്ദേഹം വിവേകാനന്ദ സ്‌മാരകത്തിലേക്ക് തിരിച്ചത്.
തിരുവള്ളുവര്‍ പ്രതിമയ്‌ക്ക് മുന്നിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു നരേന്ദ്ര മോദി ധ്യാനം തുടങ്ങിയത്. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് കന്യാകുമാരി. നാവിക സേനയുടെ സുരക്ഷാ ബോട്ടുകളും കോസ്റ്റ്‌ഗാര്‍ഡിന്‍റെ രണ്ട് കപ്പലുകളും പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കായി കടലില്‍ വിന്യസിച്ചിട്ടുണ്ട്.