ETV Bharat / bharat

മുഡ കേസ്: സിദ്ധരാമയ്യക്ക് തിരിച്ചടി, ഗവര്‍ണര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി - Karnataka HC On MUDA Case - KARNATAKA HC ON MUDA CASE

ഭൂമി കുംഭകോണക്കേസില്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷ.

MUDA CASE  Karnataka CM  SIDDARAMAIAH LAND SCAM CASE  മുഡ കേസ്
Cm Siddaramaiah's petition verdict announced (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 24, 2024, 1:08 PM IST

ബെംഗളൂരു: മൈസുരു നഗരവികസന അതോറിറ്റി (മുഡ) കേസില്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയെ വിചാരണ ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി. വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ ഉത്തരവിനെ ചോദ്യം ചെയ്‌ത് സിദ്ധരാമയ്യ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം നാഗപ്രസന്നയാണ് മുഖ്യമന്ത്രിയുടെ ഹര്‍ജി തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനുസിംഗ്വിയും പ്രൊഫസര്‍ രവിവര്‍മ്മ കുമാറും ദീര്‍ഘമായ വാദമുഖങ്ങള്‍ കോടതിക്ക് മുന്നില്‍ നിരത്തി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയാണ് ഗവര്‍ണര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന്‍ കെ ജി രാഘവനടക്കമുള്ളവര്‍ പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായി.

2024 ജൂലൈ 26നാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 218, അഴിമതി നിരോധന നിയമത്തിലെ 17എ,19 വകുപ്പുകള്‍ പ്രകാരം മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ ടി ജെ എബ്രഹാം ഗവര്‍ണറെ സമീപിച്ചത്. അതേദിവസം തന്നെ ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കി.

മുഖ്യമന്ത്രി ഇതിന് വിശദമായ മറുപടി നല്‍കി. തുടര്‍ന്ന് മന്ത്രിസഭയുടെ ഉപദേശമില്ലാതെ തന്നെ ഓഗസ്റ്റ് 16ന് മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. നിയമങ്ങളും യാഥാര്‍ഥ്യങ്ങളും മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ആളുകളെ പരിഗണിക്കാതെയാണ് അനുമതി നല്‍കിയത് എന്നാണ് വിശദീകരണം. ഗവര്‍ണറുടെ നടപടി സ്വഭാവിക നീതി നിഷേധമാണെന്ന് സിദ്ധരാമയ്യ തന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 17എ, 218, ഭാരതീയ ന്യായ സംഹിതയിലെ 218 എന്നീ വകുപ്പുകള്‍ക്കെതിരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മൈസുരു നഗരവികസന അതോറിറ്റിയില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ അനധികൃതമായി വസ്‌തുക്കള്‍ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയെ വിചാരണ ചെയ്യാമെന്ന ഗവര്‍ണറുടെ തീരുമാനത്തെ ശരിവച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിശദമായ വിധി ന്യായം ലഭ്യമായിട്ടില്ല.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കമ്മിഷണറേറ്റുകളിലും സുരക്ഷ ശക്തമാക്കാന്‍ എസ്‌പിമാര്‍ക്കും ഡിസിപിമാര്‍ക്കും പൊലീസ് മേധാവി അലോക് മോഹന്‍ നിര്‍ദേശം നല്‍കി.

Also Read: ഭൂമി കുംഭകോണ കേസില്‍ സിദ്ധരാമയ്യക്ക് 'പൂട്ട്'; പ്രോസിക്യൂട്ട് ചെയ്യാൻ ഗവര്‍ണറുടെ അനുമതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.