ETV Bharat / bharat

മധ്യപ്രദേശിലെ തോൽവി; 150 നേതാക്കൾക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കോൺഗ്രസ് - madhyapradesh congress crisis

MP Congress Crisis : പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് 150 ഓളം പ്രാദേശിക നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

MP Congress Show Cause Notice  മധ്യപ്രദേശ് കോൺഗ്രസ് തോല്‍വി  madhyapradesh congress crisis  പാർട്ടി വിരുദ്ധ പ്രവർത്തനം
MP Congress Serves Show Cause Notice to Nearly 150 Leaders
author img

By ETV Bharat Kerala Team

Published : Jan 20, 2024, 10:51 AM IST

ഭോപ്പാൽ: കഴിഞ്ഞ നവംബറിൽ നടന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പിൽ കനത്ത തോൽവി നേരിട്ട പശ്ചാത്തലത്തിൽ പ്രാദേശിക നേതാക്കൾക്കെതിരെ കൂട്ട അച്ചടക്ക നടപടിക്കൊരുങ്ങി സംസ്ഥാന കോൺഗ്രസ് നേതൃത്വം(Congress Serves Show Cause Notices to 150 Leaders for Anti Party Activities During Assembly Polls). ഇതിന്‍റെ ഭാഗമായി 150 ഓളം പ്രാദേശിക നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ സംസ്ഥാന കോൺഗ്രസിന്‍റെ അച്ചടക്ക സമിതി യോഗം ചേർന്നിരുന്നു. പിന്നാലെയാണ് നോട്ടീസയച്ചത്. അയച്ച നോട്ടീസുകൾക്ക് 10 ദിവസത്തിനുള്ളിൽ മറുപടി നൽകേണ്ടതുണ്ടെന്നും, മറുപടി തൃപതികരമല്ലെങ്കിൽ അവരെ പുറത്താക്കുമെന്നും അച്ചടക്ക സമിതി മേധാവിയും എംപിസിസി ട്രഷററുമായ അശോക് സിങ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ തോറ്റ 164 സ്ഥാനാർത്ഥികൾ ആഭ്യന്തര അട്ടിമറി ആരോപണം ഉന്നയിച്ച് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിനുശേഷം കൈക്കൊള്ളുന്ന അച്ചടക്ക നടപടി ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപുതന്നെ പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അട്ടിമറിയും അച്ചടക്കരാഹിത്യവും വച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശം താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് നൽകാനാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം നടപടിയിലൂടെ ഉദ്ദേശിക്കുന്നത്.

നേരത്തെ സ്ഥാനാർത്ഥികളുടെയും ജില്ല ഭാരവാഹികളുടെയും യോഗം നടന്നപ്പോൾ പാർട്ടി താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പാര്‍ട്ടി ശക്‌തമായ നടപടിക്കൊരുങ്ങുന്നത്. പാര്‍ട്ടി തീരുമാനം ധിക്കരിച്ച് വിമതരായി മത്സരിച്ച നിരവധിപേരെ നേരത്തെ തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.