ETV Bharat / bharat

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഹേമന്ത് സോറന്‍ ഏപ്രില്‍ 4 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ - Hemant Soren Money Laundering Case - HEMANT SOREN MONEY LAUNDERING CASE

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ കസ്റ്റഡി കാലാവധി നീട്ടി. റാഞ്ചി പ്രത്യേക പിഎംഎല്‍എ കോടതിയുടേതാണ് ഉത്തരവ്.

HEMANT SOREN  HEMANT SOREN MONEY LAUNDERING CASE  HEMANT SOREN ED CASE  HEMANT SOREN CUSTODY EXTENDED
money-laundering-case-hemant-soren-s-judicial-custody-extended
author img

By ETV Bharat Kerala Team

Published : Mar 22, 2024, 7:33 AM IST

റാഞ്ചി : ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ കസ്റ്റഡി കാലാവധി നീട്ടി (Judicial Custody Of Hemant Soren Extended). ഏപ്രില്‍ നാലുവരെയാണ് സോറന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്. റാഞ്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ട് ഉത്തരവിട്ടത്.

ഇന്നലെ (മാര്‍ച്ച് 21) വരെയായിരുന്നു ഹേമന്ത് സോറന്‍റെ കസ്റ്റഡി കാലാവധി. കാലാവധി അവസാനിക്കാനിരിക്കെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്. പട്ടിക ജാതി-പട്ടിക വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ഹേമന്ത് സോറന്‍ സമര്‍പ്പിച്ച പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്‌ച റാഞ്ചി പൊലീസ് ഇഡിക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ പരാതിയ്‌ക്കെതിരെ ഇഡി ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കരുത് എന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

ജനുവരി 29ന് ഡല്‍ഹിയിലെ ശാന്തിനികേതനിലെയും ജാര്‍ഖണ്ഡ് ഭവനിലെയും വസതികളില്‍ ഇഡി നടത്തിയ റെയ്‌ഡ് തന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചായിരുന്നു എന്നാണ് ഹേമന്ത് സോറന്‍റെ പരാതിയില്‍ പറയുന്നത്. ഗോത്ര വര്‍ഗക്കാരനായ തന്നെ ഇഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയും അപകീര്‍ത്തി പെടുത്തുകയും ചെയ്‌തതായും സോറന്‍ ആരോപിക്കുന്നുണ്ട്. ഹേമന്ത് സോറന്‍റെ പരാതിയില്‍ ജനുവരി 31ന് റാഞ്ചി പൊലീസ് എസ്‌ടി-എസ്‌സി നിയമത്തിലെ സെക്ഷന്‍ 3(1) (പി) (ആര്‍) (എസ്) (യു) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അതേസമയം ഫെബ്രുവരി 26ന് നടന്ന ജാര്‍ഖണ്ഡ് നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഫെബ്രുവരി 22ന് റാഞ്ചിയിലെ പ്രത്യേക പിഎംഎല്‍ കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സോറന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ (Hemant Soren money laundering case) ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.