ETV Bharat / bharat

'ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹം'; യുഎഇ സന്ദർശന ശേഷം മോദി ദോഹയിലേക്ക് - മോദി ദോഹ ഖത്തർ

രണ്ട് ദിവസത്തെ യുഎഇ സന്ദർശന ശേഷം മോദി ദോഹയിലേക്ക് പോകുമെന്ന് വിവരം. എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ വിട്ടയിച്ചതിന് പിന്നാലെ മോദി തന്നെയാണ് ദോഹ സന്ദർശനത്തെ കുറിച്ച് വ്യക്തമാക്കിയത്.

Modi in Qatar  Modi in doha  abu dhabi temple  മോദി ദോഹ ഖത്തർ  അബുദാബി ക്ഷേത്രം
Modi will travel to Qatar capital Doha
author img

By ETV Bharat Kerala Team

Published : Feb 13, 2024, 2:15 PM IST

ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ഇന്ന് യുഎഇയിൽ എത്തും. യുഎഇ സന്ദർശനത്തിന് ശേഷം മോദി ബുധനാഴ്‌ച ഉച്ചയോടെ ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് പോകും (Modi will travel to Qatar capital Doha). തടവിലാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഖത്തർ വിട്ടയച്ചതിന് പിന്നാലെയാണ് ദോഹ സന്ദർശനത്തെ കുറിച്ച് മോദി പ്രഖ്യാപിച്ചത്.

ഇന്ത്യയും ഖത്തറും സൗഹാർദ്ദപരമായ ബന്ധം ആസ്വദിക്കുന്നു. സമീപ വർഷങ്ങളിൽ, ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ വിനിമയങ്ങൾ, ഇരു രാജ്യങ്ങൾക്കിടയിലും വർധിച്ച് വരുന്ന വ്യാപാരവും നിക്ഷേപവും, ഊർജ പങ്കാളിത്തം ശക്തിപ്പെടുത്തൽ, സഹകരണം, സംസ്‌കാരം, വിദ്യാഭ്യാസം എന്നിവയുൾപ്പടെ എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം ആഴത്തിൽ തുടരുകയാണെന്ന് മോദി പറഞ്ഞു. ദോഹയിൽ 800,000ത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളുടെ സാന്നിധ്യം നമ്മുടെ ബന്ധത്തിൻ്റെ ശക്തമായ തെളിവാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വിവിധ മേഖലകളിൽ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

ഒമ്പത് വർഷമായി, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ യുഎഇയുമായുള്ള സഹകരണം പലമടങ്ങ് വർധിച്ചു. അബുദാബിയിൽവച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണാനും സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ച് വിപുലമായ ചർച്ചകൾ നടത്താനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം മോദി നാളെ ഉദ്ഘാടനം ചെയ്യും. ഇന്ത്യയും യുഎഇയും പങ്കിടുന്ന സൗഹാർദ്ദം, സമാധാനം, സഹിഷ്‌ണുത എന്നിവയുടെ മൂല്യങ്ങൾക്കുള്ള ആദരമാണ് ബാപ്‌സ് ക്ഷേത്രം. അബുദാബിയിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള ഇന്ത്യൻ പ്രവാസികളെയും താന്‍ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Also read: '700 കോടി രൂപ ചെലവ്, പിങ്ക് മണൽക്കല്ലില്‍ നിർമാണം': മോദിയെത്തി അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനത്തിന്

ഊർജം, തുറമുഖങ്ങൾ, ഫിൻടെക്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ, റെയിൽവേ, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് യുഎഇ പ്രസിഡൻ്റുമായി അദ്ദേഹം ചർച്ചകൾ നടത്തിയേക്കും. നിരവധി സുപ്രധാന മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിന് ഇരുപക്ഷവും നിരവധി കരാറുകളിൽ ഒപ്പുവയ്ക്കാ‌ൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.