പാറ്റ്ന: മോദി നുണകളുടെ തമ്പുരാനെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിഹാറിലെ പാറ്റ്നയില്‍ കോണ്‍ഗ്രസിന്‍റെ ജനവിശ്വാസ് യാത്രയോട് അനുബന്ധിച്ച് പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഖാര്‍ഗെ മോദിക്കെതിരെ ആഞ്ഞടിച്ചത്(Jan Vishwas Rally).
മോദി ഉറപ്പുകള്‍ ഒന്നും പാലിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014ല്‍ പ്രതിവര്‍ഷം രണ്ട് കോടി തൊഴിലുകള്‍ നല്‍കുമെന്നായിരുന്നു മോദിയുടെ വാഗ്‌ദാനം. അദ്ദേഹം രണ്ട് കോടി തൊഴില്‍ നല്‍കിയോ എന്നും ഖാര്‍ഗെ ചോദിച്ചു. ഒരു പ്രധാനമന്ത്രിക്ക് എത്രമാത്രം നുണകള്‍ പറയാം. വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോയ രാജ്യത്തെ കള്ളപ്പണം മുഴുവന്‍ തിരികെ പിടിച്ച് എല്ലാവര്‍ക്കും പതിനഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്നും മോദി പറഞ്ഞു. എന്നിട്ടും മോദി പറയുന്നത് നിങ്ങള്‍ നുണ പറയുകയാണെന്നാണ്( Mallikarjun Kharge).
എല്ലാവര്‍ക്കും ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മോദി 2022ല്‍ പറഞ്ഞു. എന്താണ് സംഭവിച്ചത്. മോദി നുണകളുടെ നേതാവാണ്. പാറ്റ്നയെ സ്മാര്‍ട്ട്സിറ്റി ആക്കുമെന്ന് പ്രഖ്യാപിച്ചു. എന്നിട്ട് ഇവിടുത്തെ ജനങ്ങളെ വഞ്ചിച്ചു. പത്ത് കൊല്ലമായി ഈ പദ്ധതികളാണ് അദ്ദേഹം ചുറ്റി നടന്ന് പ്രോത്സാഹിപ്പിക്കുന്നത്. ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. എന്നിട്ടും ഇപ്പോഴും പറയുന്നത് തൊഴിലില്ലായ്മ തുടച്ച് നീക്കുമെന്നാണ്. മോദിയെ രാജ്യത്ത് നിന്ന് നീക്കം ചെയ്യുംവരെ നമ്മുടെ ഭരണഘടനയ്ക്ക് നിലനില്‍പ്പില്ല. ഭരണഘടനയെ രക്ഷിക്കാനായി നമ്മുടെ രാജ്യത്തെ യുവാക്കളോട് താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു(Modi Is The Leader Of Lies).
രാഹുല്‍ ഗാന്ധിയും പരിപാടിയില്‍ സംബന്ധിച്ചു. പുഷ്‌പവൃഷ്‌ടി നടത്തിയാണ് നേതാക്കളെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാഹുലിനെ ഒരു നോക്ക് കാണാന്‍ റോഡിന്‍റെ ഇരുവശങ്ങളിലും മണക്കൂറുകള്‍ക്ക് മുന്നേ വലിയ ജനാവലി തടിച്ച് കൂടിയിരുന്നു.
ബിഹാറില്‍ മഹാസഖ്യം മുഴുവന്‍ സീറ്റും നേടി വിജയിക്കുമെന്ന് ബക്ത്യാര്‍പൂരില്‍ നിന്നുള്ള മുന്‍ നിയമസഭാംഗം ഡോ വിനോദ് യാദവ് പറഞ്ഞു. ഇന്ത്യ സഖ്യത്തിന്‍റെ കീഴില്‍ കേന്ദ്രത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
രാഷ്‌ട്രീയ ജനതാദളിന്‍റെ ആഭിമുഖ്യത്തിലാണ് ജനവിശ്വാസ് റാലി സംഘടിപ്പിച്ചത്. ഗാന്ധി മൈതാനത്ത് നടന്ന റാലിയില്‍ ഖാര്‍ഗെയും രാഹുലും ജനങ്ങളെ അഭിസംബോധന ചെയ്തു. രാഹുലിന്‍റെ വാഹന വ്യൂഹം കടന്ന് വന്ന ബെയ്‌ലി റോഡിലെ നെഹ്‌റു പാര്‍ക്കിന് സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി സ്നേഹത്തിന്‍റെ കട തുറന്നതും ശ്രദ്ധേയമായി.
Also Read: മോദി നല്‍കുന്നത് വഞ്ചനയുടെ ഉറപ്പ്; റെയിൽവേ നയങ്ങളിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി