ETV Bharat / bharat

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്‌ത ട്യൂഷൻ അധ്യാപകൻ അറസ്‌റ്റിൽ - MINOR RAPED IN LATEHAR - MINOR RAPED IN LATEHAR

തിങ്കളാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയെ അറസ്‌റ്റ് ചെയ്‌തു.

MINOR RAPED  9 വയസ്സുകാരിയെ പീഡിപ്പിച്ചു  MINOR RAPED IN LATEHAR  RAPE CASE
MINOR RAPED IN LATEHAR ,JHARKHAND (Source : Etv Bharat Network)
author img

By PTI

Published : May 15, 2024, 11:31 AM IST

ലത്തേഹർ (ജാർഖണ്ഡ്) : ഒമ്പത് വയസുകാരിയായ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത അധ്യാപകൻ അറസ്‌റ്റിൽ. 20 വയസ് പ്രായമുള്ള യുവാവ് പെൺകുട്ടിയുടെ വീട്ടിൽ വന്ന് ട്യൂഷൻ നൽകാറുണ്ടായിരുന്നു. തിങ്കളാഴ്‌ച പെൺകുട്ടിയെ സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചെന്നാണ് വിവരം. തുടർന്ന് യുവാവ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി എന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹിമാൻഷു ചന്ദ്ര മാഞ്ചി പറഞ്ഞു.

പെൺകുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ നടത്തിയ തെരച്ചിലിൽ അർധരാത്രിയോടെ പ്രതിയുടെ വീട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തി. പെൺകുട്ടി വീട്ടുകാരോട് നടന്ന സംഭവം അറിയിച്ചതിനെത്തുടർന്ന് അധ്യാപകനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കേസ് രജിസ്‌റ്റർ ചെയ്‌ത് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്ന് പൊലീസ് പറഞ്ഞു.

Also Read : ബോർഡിങ് സ്‌കൂളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായ കേസ്; എസ്ഐ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.