ETV Bharat / bharat

പതിനാറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ - Minor girl Raped in Telangana - MINOR GIRL RAPED IN TELANGANA

അമ്മയുമായി അടുപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വീട്ടിലെത്തി പ്രയപൂർത്തിയാകത്ത പെൺകുട്ടിയെ പീഢനത്തിനിരയാക്കിയത്, ഇയാൾക്കതിരെ പോക്‌സോ നിയമം അടക്കം ചുമത്തി കേസെടുത്തു

CI RAPE OF A MINOR GIRL  MINOR GIRL RAPED IN TELANGANA  TELANGANA RAPE CASE  MINOR GIRL RAPED
CI Raped Minor girl Telangana
author img

By ETV Bharat Kerala Team

Published : Mar 23, 2024, 6:21 PM IST

തെലങ്കാന: പതിനാറ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലയിലെ ഭൂപാലപ്പള്ളിയിലാണ് അതിക്രൂരമായ പീഢനം നടന്നത്. പെൺകുട്ടിയെ പീഢനത്തിനിരയാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഭൂപാലപ്പള്ളിയിലെ വിആർ പോലീസ് സ്‌റ്റേഷനിലെ സർക്കിൾ ഇൻസ്പെക്‌ടറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് പെൺകുട്ടിയെ പീഢിപ്പിച്ചത്.

ഇയാൾ 2022 ൽ കാകതീയ യൂണിവേഴ്‌സിറ്റി പൊലീസ് സ്‌റ്റേഷനിലെ എസ്എസ്ഐ ആയിരുന്നു. കാകതീയ യൂണിവേഴ്‌സിറ്റി പൊലീസ് സ്‌റ്റേഷനിൽ ജോലിചെയ്യുമ്പോൾ ഹനുമകൊണ്ടയിലെ ഒരു കോളനിയിലെ ഒരു സ്ത്രീയുമായി പ്രതി പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്‌തു. പിന്നീട് ഖമ്മം ജില്ലയിലേക്ക് സിഐയായി സ്ഥലംമാറ്റം ലഭിച്ചിട്ടും അവരുമായുള്ള സൗഹൃദം തുടർന്നിരുന്നു. അടുത്തിടെയാണ് പ്രതി ഭൂപാലപ്പള്ളി ജില്ലയിൽ വിആർ സിഐയായി സ്ഥലംമാറ്റം ലഭിച്ചത്.

അടുപ്പത്തിലായിരുന്ന സ്‌ത്രീയെ കാണാൻ അവരുടെ വീട്ടിൽ പോകവെ പ്രതി അവരുടെ മകളെ നിരീക്ഷിക്കുമായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം അയാൾ ആ പതിനാറ് വയസുകാരിയെ ക്രൂരമായി പീഢിപ്പിച്ചെന്ന് എസ്ഐ പറഞ്ഞു. പെൺകുട്ടി അമ്മയോട് കാര്യം പറഞ്ഞതിനെ തുടർന്ന് അവർ കെയു പൊലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ പരാതി നൽകി. പൊലീസ് ഇവരുടെ വീട്ടിലെത്തി അന്വേഷണം നടത്തുകയും. ബലാത്സംഗത്തിനുള്ള വകുപ്പുകളും, പോക്‌സോയും ചുമത്തി പ്രതിയായ സിഐക്കെതിരെ കേസെടുക്കുകയുമായിരുന്നു.

Also read : ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു; പൂനെയിൽ 24കാരന് വധശിക്ഷ - Death Penalty For Rape

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.