ETV Bharat / bharat

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം; ബന്ധുവിനെതിരെ പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം - Minor Gang Raped - MINOR GANG RAPED

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും കാട്ടി ബ്ലാക്ക് മെയില്‍ ചെയ്‌ത് അമ്മായിയുടെ മകനും കൂട്ടൂകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു

GANG RAPE IN RAMGARH  OBSCENE VIDEOS ON SOCIAL MEDIA  കൂട്ടബലാത്സംഗം  MINOR GANG RAPED BY COUSIN
Represntational image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 28, 2024, 9:10 PM IST

Updated : Jul 28, 2024, 10:56 PM IST

അല്‍വാര്‍ (രാജസ്ഥാന്‍) : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. രാജസ്ഥാനിലെ രാമഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

കുട്ടിയുടെ അമ്മായിയുടെ മകനടക്കം മൂന്ന് പേര്‍ക്കെതിരെയാണ് കേസ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരാതി ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയും ഇവര്‍ ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

മെയ്‌ മാസത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി അമ്മായിയുടെ വീട്ടില്‍ പോയ സമയത്ത് അവിടെ വച്ചാണ് പീഡിപ്പിക്കപ്പെട്ടത്. അവിടെ വച്ച് അമ്മായിയുടെ മകന്‍ കുട്ടിയുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തുകയും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. ചിത്രങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

പിന്നീട് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ഭയം മൂലം നടന്നതൊന്നും ആരോടും പറഞ്ഞില്ല. ഈ മാസം വീണ്ടും പ്രതി കുട്ടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ ബൈക്കില്‍ കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ഇയാളും സുഹൃത്തുകളും കൂടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു. ബന്ധുക്കളുടെ പരാതിയില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: ഫോണില്‍ അശ്ലീല വീഡിയോ കണ്ടശേഷം സഹോദരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; 13കാരൻ പിടിയില്‍ -

Last Updated : Jul 28, 2024, 10:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.