ETV Bharat / bharat

സ്‌ത്രീകളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി: 17കാരന്‍ പിടിയില്‍ - filming in womens washroom - FILMING IN WOMENS WASHROOM

സ്‌ത്രീകളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അറസ്റ്റില്‍. സംഭവം മംഗളൂരുവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. മൊബൈല്‍ ഫോണ്‍ ശുചിമുറിയിലെത്തിച്ചത് രോഗിയെന്ന് നടിച്ച് ആശുപത്രിയിലെത്തി.

medical college  സ്‌ത്രീകളുടെ ശുചിമുറിദൃശ്യങ്ങള്‍  17 year old arrested  Mangaluru
Minor Arrested (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 8, 2024, 1:32 PM IST

കര്‍ണാടക: മംഗളൂരുവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്‌ത്രീകളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ പതിനേഴുകാരന്‍ പിടിയില്‍. ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വച്ചാണ് പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

ശുചിമുറിയില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ ബെല്ല് അടിച്ചതോടെയാണ് സംഭവം സുരക്ഷ ജീവനക്കാരന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ശുചിമുറിയിലെ ജനാലയ്‌ക്ക് സമീപത്തായാണ് മൊബൈലുണ്ടായിരുന്നത്. ഇത് പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ആശുപത്രി അധികൃതര്‍ മംഗളൂരു നോര്‍ത്ത് സ്റ്റേഷനില്‍ പരാതി നല്‍കി.

Also Read: സ്‌ത്രീകളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ; അധ്യാപകന്‍ അറസ്റ്റില്‍

പരാതി ലഭിച്ചതോടെ കോസെടുത്ത പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ 17 കാരന്‍റേതാണെന്ന് കണ്ടെത്തിയത്. രോഗിയെന്ന് നടിച്ച് ആശുപത്രിയിലെത്തിയ പ്രതി ശുചിമുറിയിലെത്തി മൊബൈല്‍ ഫോണ്‍ ജനാലയ്‌ക്ക് സമീപം വയ്‌ക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.