ETV Bharat / bharat

'സിഎഎ നടപ്പാക്കാന്‍ പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ല' ; കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിൽ ആഭ്യന്തര മന്ത്രാലയം - Shantanu Thakur on CAA

രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും നിയമം നടപ്പാക്കുമെന്നും വിശദീകരണം.

CAA Implimentation  പൗരത്വ ഭേദഗതി നിയമം നടപ്പാക്കല്‍  Shantanu Thakur on CAA  സി എ എ നടപ്പാക്കല്‍
MHA Clarifies No Exact Timeframe For Implementation Of CAA
author img

By ETV Bharat Kerala Team

Published : Jan 30, 2024, 8:31 AM IST

ന്യൂഡൽഹി : ഒരാഴ്‌ചയ്ക്കുള്ളില്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രമന്ത്രി ശന്തനു താക്കൂറിന്‍റെ പ്രസ്‌താവനയില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തുടനീളം നിയമം നടപ്പാക്കാന്‍ പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും നിയമം നടപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു (Implementation Of CAA).

ലോക്‌സഭയുടെ സബോർഡിനേറ്റ് ലജിസ്‌ലേഷനുവേണ്ടിയുള്ള പാർലമെന്‍ററി കമ്മിറ്റി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള സമയപരിധി നീട്ടി നൽകിയിരുന്നു. നേരത്തെ അനുവദിച്ച സമയപരിധി ജനുവരി 9-ന് അവസാനിച്ചതിനാലാണ് വീണ്ടും നീട്ടി നല്‍കിയത്. എന്നാല്‍ സമയപരിധി നീട്ടുന്നത് നടപടിക്രമങ്ങളുടെ ഭാഗമായ ഔപചാരികത മാത്രമാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിഎഎ നിയമങ്ങൾ യഥാർത്ഥത്തിൽ നോട്ടിഫൈ ചെയ്യുന്നതുവരെ മാത്രമേ അത്തരം സമയപരിധി നീട്ടൽ ആവശ്യമുള്ളൂ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

2019ലെ പൗരത്വ ഭേദഗതി നിയമത്തിൻ്റെ വ്യവസ്ഥകള്‍ കേന്ദ്ര സർക്കാർ തയ്യാറാക്കിക്കഴിഞ്ഞെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുൻപ് തന്നെ അവ പുറത്തുവിടുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമങ്ങൾ തയ്യാറായിക്കഴിഞ്ഞു, ഓൺലൈൻ പോർട്ടലും നിലവിലുണ്ട്, മുഴുവൻ പ്രക്രിയയും ഓൺലൈനിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷകർ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച വർഷം പ്രഖ്യാപിക്കണം. അപേക്ഷകരിൽ നിന്ന് മറ്റൊരു രേഖയും ആവശ്യപ്പെടില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നിയമം പാസാക്കി ആറ് മാസത്തിനുള്ളിൽ നിയമനിർമ്മാണത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ രൂപീകരിക്കാൻ ഒരു മന്ത്രാലയത്തിന് കഴിയുന്നില്ലെങ്കിൽ അതിനുള്ള കാരണങ്ങൾ വ്യക്തമാക്കി സബോർഡിനേറ്റ് ലെജിസ്‌ലേഷൻ കമ്മിറ്റിയിൽ നിന്ന് സമയം നീട്ടി വാങ്ങണമെന്നാണ് പാർലമെൻ്ററി പ്രവർത്തനത്തിൻ്റെ മാന്വൽ പറയുന്നത്.

2019 ഡിസംബർ 11 നാണ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്‍റില്‍ പാസാക്കിയത്. അതേ വർഷം ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. 2020 ജനുവരി 10 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.

Also Read: പൗരത്വ ഭേദഗതി ബിൽ; കേന്ദ്രത്തിന് താക്കീതുമായി മമത ബാനർജി

അതിനിടെയാണ് കഴിഞ്ഞ ദിവസം കേന്ദ്ര തുറമുഖ സഹമന്ത്രി ശന്തനു ഠാക്കൂർ പൊതു വേദിയില്‍ വീണ്ടും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്നായിരുന്നു ഞായറാഴ്‌ച പശ്ചിമ ബംഗാളിലെ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പ്രഖ്യാപിച്ചത്. "അയോധ്യയിൽ രാമ ക്ഷേത്ര പ്രാണ പ്രതിഷ്‌ഠ കഴിഞ്ഞു. ഇനി അടുത്ത ഒരാഴ്‌ചയ്ക്കുള്ളിൽ രാജ്യത്ത് സിഎഎ നടപ്പിലാകും. ഇത് എന്‍റെ ഉറപ്പാണ്", എന്നാണ് ശന്തനു പറഞ്ഞത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.